ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് യുകെ സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ്.
സൗദി സഖ്യത്തിന് ആയുധവും പിന്തുണയും നൽകുന്ന ബ്രിട്ടനും യുഎസിനും ഫ്രാൻസിനും യെമനിൽ നടക്കുന്ന യുദ്ധക്കുറ്റങ്ങളില്‍പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുദ്ധക്കുറ്റക്കേസുകൾ നേരിടാൻ സാധ്യതയുള്ള 160 പേരടങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും യുഎൻ വിദഗ്ധ സമിതി തയ്യാറാക്കിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടുന്ന പട്ടികയിൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഹൂതി വിമതര്‍ യമന്‍ സര്‍ക്കാര്‍ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.
ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് യുകെ സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികൾക്കും ആയുധ വിൽപ്പന നടത്തിയതിന്‍റെ ഭാഗികമായി യെമൻ ജനത അനുഭവിക്കേണ്ടിവന്ന ദുരിതത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും തെളിവുകള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്ന് അന്താരാഷ്‌ട്ര എന്‍.ജി.ഒയായ ഓക്സ്ഫാമിന്റെ യെമനിലെ ഡയറക്ടർ മുഹ്സിൻ സിദ്ദിഖി പറഞ്ഞു.
സൗദി നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ശരിയായ അന്വേഷണം നടത്താതെ തന്നെ അവര്‍ക്ക് ആയുധങ്ങള്‍നല്‍കുന്നത് തുടരുകയാണെന്നും, അത്പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ചെയ്യാമെന്ന് യുകെ സർക്കാർ വ്യക്തമാക്കണമെന്നുംജൂൺ 20-ന് യുകെയിലെ അപ്പീൽ കോടതി വിധിച്ചിരുന്നു. അതിന് സര്‍ക്കാര്‍ ഈ മാസംതന്നെ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റ കൃത്യങ്ങള്‍ നടത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ബ്രിട്ടണ്‍ സൗദി അറേബ്യ രൂപീകരിച്ച ടീമിനെയാണ് ആശ്രയിക്കുക എന്നതാണ് ഏറ്റവുംവലിയ വിരോധാഭാസം. ആ സംഘത്തിന്‍റെ വിശ്വാസ്യതയെ യുഎൻ റിപ്പോർട്ട് ആവർത്തിച്ച് ചോദ്യം ചെയ്യുന്നുമുണ്ട്.
യമനില്‍ സാധാരണക്കാരെ കൊന്നൊടുക്കിയ നിരവധി അക്രമങ്ങള്‍ക്ക് ആരും ഉത്തരവാദികളല്ല എന്നാണ് സൗദിയുടെ അന്വേഷണ സംഘത്തിന്‍റെ ‘ഏറ്റവും വലിയ’ കണ്ടെത്തല്‍. അതുകൊണ്ട് ആ അന്വേഷണത്തിന്‍റെ നിഷ്പക്ഷതയില്‍യുഎൻ വിദഗ്ധ സമിതിആശങ്ക പ്രകടിപ്പിക്കുന്നു. തെക്ക്-പടിഞ്ഞാറൻ യെമനിൽ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹൂതികളുടെ ഒരു തടങ്കല്‍ പാളയം പൂര്‍ണ്ണമായും തകരുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഓരോരുത്തര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് യുഎന്‍ പറയുന്നത്.
രാഷ്ട്രീയ എതിരാളികൾ,മാധ്യമപ്രവർത്തകർ,മനുഷ്യാവകാശ പ്രവര്‍ത്തകര്‍,മതനേതാക്കൾ തുടങ്ങി സര്‍ക്കാറിന്‍റെ നയങ്ങളെ പരസ്യമായി ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ആളുകളെ യമനീസേന തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്.