UPDATES

വിദേശം

ട്രംപിന്റെ കീഴില്‍ തുടരാന്‍ താത്പര്യമില്ല; യു എസ് സ്ഥാനപതി രാജിവച്ചു

യുഎസിന്റെ പാനമ സ്ഥാനപതി ജോണ്‍ ഫീലെയാണ്‌ രാജിവച്ചത്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് യുഎസിന്റെ പാനമ സ്ഥാനപതി ജോണ്‍ ഫീലെ രാജി സമര്‍പ്പിച്ചു. യുഎസ് മറീന്‍ വിഭാഗത്തിലെ ഹെലിക്കോപ്ടര്‍ പൈലറ്റായിരുന്നു ഫീലെ. ഡിസംബര്‍ അവസാനം തന്നെ അദ്ദേഹം രാജി സമര്‍പ്പിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഹെയ്ത്തിയെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും ട്രംപ് വംശീയമായി ആക്ഷേപിച്ചതില്‍ പ്രതിഷേധിച്ചല്ല രാജിയെന്നും സൂചനയുണ്ട്.

വിദേശകാര്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ പ്രസിഡന്റിനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അതീതമായി സേവിക്കാം എന്ന് പ്രതിജ്ഞ ചെയ്തിരുന്നു എന്ന് രാജിക്കത്തില്‍ ഫീലെ സൂചിപ്പിച്ചു. എന്നാല്‍ ചില പ്രസിഡന്റിന്റെ ചില നയങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു. അത്തരം വിയോജിപ്പുകള്‍ തുടരുകയാണെങ്കില്‍ രാജിയാണ് ഉത്തമം എന്ന വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ തീരുമാനം കൈക്കൊണ്ടതെന്നും ജോണ്‍ ഫീലെ വ്യക്തമാക്കുന്നു.

പ്രസിഡന്റ് വ്യാഴാഴ്ച ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് തന്നെ ഫീലെയുടെ രാജിയെ കുറിച്ച് തനിക്കറിവുണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്‌സ്‌റ്റെയ്ന്‍ വെളിപ്പെടുത്തി. ലാറ്റിന്‍ അമേരിക്കന്‍ വിഷയങ്ങളില്‍ വിദഗ്ധനായിരുന്ന ഫീലെ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രകൃതി ദുരന്തങ്ങളില്‍പെട്ട് അമേരിക്കയില്‍ താമസിക്കാന്‍ നിര്‍ബന്ധിതരായ സാല്‍വദോര്‍, ഹെയ്തി, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ റസിഡന്‍സി പെര്‍മിറ്റ് മരവിപ്പിച്ചത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ നടപടികള്‍ പരക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.

നെയ്‌റോബിയിലെ യുഎസ് എംബസിയില്‍ പ്രവര്‍ത്തിച്ചിരുന്ന സോമാലിയന്‍ സ്ഥാനപതി എലിസബത്ത് ഷാക്കള്‍ഫോര്‍ഡും കഴിഞ്ഞ ഡിസംബറില്‍ രാജി വെച്ചിരുന്നു. യുഎസ് വിദേശനയത്തില്‍ മനുഷ്യവകാശങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നയം അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവെക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ് അയച്ച രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍