UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലപീഡനം; യുഎസ് മുൻ കർദിനാളിനെ പോപ്പ് പുറത്താക്കി

അഞ്ച് ദശാബ്ദങ്ങൾ‌ക്ക് മുമ്പ് കൗമാരക്കാരമെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് നടപടി.

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ലൈംഗികമായി പീഠിപ്പിച്ച സംഭവത്തിൽ മുൻ കർദിനാളിനെ പുറത്താക്കി പോപ്പ് ഫ്രാൻസിസ്. സഭാതലത്തിൽ നടത്തിയ അന്വഷണത്തിന് ഒടുവില്‍ കനോനിയൻ നിയമ പ്രകാരമാണ് വത്തിക്കാന്റെ നടപടി. കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന ഏറ്റവും മുതിൻന്ന ബിഷപ്പ് മാരിൽ ഒരാളാണ് തിയോഡോർ മാക്കെറിക്ക്.

അഞ്ച് ദശാബ്ദങ്ങൾ‌ക്ക് മുമ്പ് കൗമാരക്കാരമെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് നടപടി. സഭയിൽ നിന്നും നേരത്തെ തന്നെ രാജിവച്ചിരുന്ന മാക്കെറിക്ക് പക്ഷേ സംഭവത്തെകുറിച്ച ഓർക്കുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 2001 മുതൽ 2006 വരെ വാഷിംഗ്ടൺ ഡിസിയിലെ ആർച്ച് ബിഷപ്പായിരുന്നു മക്കറിക്ക്. കഴിഞ്ഞവർഷം കർദിനാൾ സ്ഥാനം രാജിവച്ച അദ്ദേഹം കൻസാസിലെ മഠത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് നടപടി. സഭ ചരിത്രത്തിൽ 1927 ന് ശേഷം രാജിവച്ച കർദിനാൾ കൂടിയായിരുന്നു അദ്ദേഹം.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യ്തെന്ന് ആരോപണ വിധേയരായ നൂറുകണക്കിന് ക്രിസ്ത്യൻ പുരോഹിതരിൽ ഒരാളായിരിന്നു അദ്ദേഹം. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാൻ നടത്തുന്ന സമ്മേളനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം പുറത്താത്തലെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍