UPDATES

വിദേശം

ഇസ്രായേലിനോട് മുൻവിധിയെന്ന് ആരോപണം; യുഎന്‍ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് യുഎസ് പിന്മാറി

ലോകത്തിലെ മനുഷ്യാവാകാശ പ്രശ്നങ്ങളിൽ യുഎന്നിന്റെ ഇടപെടൽ കൂടുതൽ ദുർബലപ്പെടുത്തുന്നതായിരിക്കും യുഎസ്സിന്റെ ഈ പിൻവാങ്ങൽ.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് യുഎസ് പിന്മാറി. ഇസ്രായേലിനോട് കാലങ്ങളായി പുലർത്തുന്ന മുന്‍വിധി ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. കൗൺസിലിനെ പരിഷ്കരിക്കാനുള്ള യുഎസ്സിന്റെ ശ്രമങ്ങളെ എതിർത്ത റഷ്യ, ചൈന, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നിലപാടുകളെ വിമർശിച്ച് യുഎസ് ഐക്യരാഷ്ട്രസഭാ അംബാസ്സഡർ നിക്കി ഹാലി രംഗത്തു വന്നു.

മൂന്നു വർഷത്തെ കാലാവധിയാണ് ഓരോ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിനുമുണ്ടാവുക. 57 അംഗങ്ങളാണ് ഈ കൗൺസിൽ യോഗത്തിലുള്ളത്. യോഗം വിടുമെന്ന് നേരത്തെ തന്നെ യുഎസ് ഭീഷണി മുഴക്കിയിരുന്നു.

അടിസ്ഥാനപരമായ അവകാശങ്ങളോടു പോലും ബഹുമാനം കാണിക്കുന്നില്ല കൗൺസിൽ യോഗാംഗങ്ങളെന്ന് ഹാലി ആരോപിച്ചു. വെനസ്വേല, ചൈന, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളെ പ്രത്യേകം ലക്ഷ്യം വെക്കുകയായിരുന്നു ഹാലി തന്റെ പ്രസ്താവനകളിൽ. ഇറാൻ ആണവ ഉടമ്പടിയിൽ നിന്നും പിൻവാങ്ങിയതിന്റെയും പാരിസ് കാലാവസ്ഥാ ഉടമ്പടി അവസാനിപ്പിച്ചതിന്റെയും പശ്ചാത്തലത്തിലാണ് യുഎസ് ഈ പിൻവാങ്ങൽ നടത്തിയിരിക്കുന്നത്. യുഎസ്-മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്ന് കുച്ചികളെ പിടിച്ചെടുത്ത് ജയിലിലടച്ച നടപടി ലോകമെമ്പാടും വിമർശിക്കപ്പെടുന്ന സന്ദർഭം കൂടിയാണിത്.

ലോകത്തിലെ മനുഷ്യാവാകാശ പ്രശ്നങ്ങളിൽ യുഎന്നിന്റെ ഇടപെടൽ കൂടുതൽ ദുർബലപ്പെടുത്തുന്നതായിരിക്കും യുഎസ്സിന്റെ ഈ പിൻവാങ്ങൽ. നീക്കങ്ങളെല്ലാം ഇനി ദുർബലമായിത്തീരും. പ്രത്യേകിച്ച്, റഷ്യ, ചൈന, ക്യൂബ, പാകിസ്താൻ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിൽ. ഇവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടുന്നത് പലപ്പോഴും ഐക്യരാഷ്ട്രസഭയെ വിമർശനവിധേയമാക്കിയിട്ടുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തിൽ ഇടപെടുന്നുവെന്ന ആരോപണത്തെ ഐക്യരാഷ്ട്രസഭ പ്രതിരോധിച്ചിരുന്നത് യുഎസ്സിന്റെ എതിർസാന്നിധ്യം ഉപയോഗിച്ചായിരുന്നു. ഇതാണ് ഇനി ദുർബലപ്പെടുക.

ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗൺസിൽ മെമ്പർമാർ തങ്ങളുടെ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടുന്നത് ഒഴിവാക്കാനാണ് അംഗത്വം ഉപയോഗപ്പെടുത്തുന്നതെന്ന് ഹാലി കുറ്റപ്പെടുത്തു. നേരത്തെ മനുഷ്യാവകാശപ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ സഭയ്ക്ക് കഴിഞ്ഞിരുന്നെന്നും അവർ പറഞ്ഞു.

മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിൻവാങ്ങിയതിലൂടെ ലോകത്തിലെ ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘകർക്കെതിരെ തങ്ങൾ നിലപാടെടുത്തിരിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ ലംഘകർക്ക് അവരർഹിക്കാത്ത സ്ഥാനം നൽകുകയാണ് കൗൺസിൽ ചെയ്യുന്നത്. ഇങ്ങനെ സ്ഥാനം ലഭിച്ച രാജ്യങ്ങൾ ജനാധിപത്യരാജ്യങ്ങൾക്കെതിരെ മലീമസമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പെൻസ് ട്വീറ്റിൽ പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

ഭീരുക്കളുടെ ഇസ്രായേല്‍ ദേശീയതയും വലത് രാഷ്ട്രീയവും- പങ്കജ് മിശ്ര എഴുതുന്നു

ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?

ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍