UPDATES

വിദേശം

അമേരിക്കന്‍ വൈസ് പ്രസിഡന്റ് താമസിച്ചത് ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍; മൈക്ക് പെന്‍സ് അയര്‍ലന്‍ഡിനെ അപമാനിച്ചുവെന്ന് ആരോപണം

ട്രംപിന്റെ സ്വത്തുവകകള്‍ ‘അഴിമതിയുടെ ചെളിക്കുണ്ടുകളാ’ണെന്നാണ് അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ പ്രശംസിച്ചു സംസാരിച്ചുവന്നതും, ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടിലാണ് അദ്ദേഹം കുടുംബത്തോടോത്ത് താമസിച്ചത് എന്നതുമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ തങ്ങേണ്ടിയിരുന്ന പെന്‍സ്, അവിടെനിന്നും 140 മൈല്‍ അകലെയുള്ള കൗണ്ടി ക്ലെയറിലെ ഡൂണ്‍ബെഗിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് പോയത്.

വലിയ സൈനിക സുരക്ഷാ വലയത്തില്‍ അത്രയും ദൂരം യാത്രചെയ്ത് വളരെ ചിലവേറിയ ഹോട്ടല്‍ തിരഞ്ഞെടുത്തത് എന്തിനാണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ട്രംപിന്റെ സ്വത്തുവകകള്‍ ‘അഴിമതിയുടെ ചെളിക്കുണ്ടുകളാ’ണെന്നാണ് അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞത്. അമേരിക്കന്‍ ജനതയുടെ താല്‍പ്പര്യങ്ങളെക്കാള്‍ തന്റെ വ്യക്തിപരമായ ലാഭാങ്ങള്‍ക്കാണ് ട്രംപ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.

അതേസമയം, പെന്‍സ് അവിടെ അവിടെ താമസിക്കണമെന്നതിനു പിന്നില്‍ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഉപരാഷ്ട്രപതിയുടെ വക്താവ് വ്യക്തമാക്കി. ഒന്ന് ട്രംപിന്റെ നിര്‍ദേശവും മറ്റൊന്ന് സുരക്ഷാ കാരണങ്ങളുമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

‘യുണൈറ്റഡ് കിംഗ്ഡത്തിന്റെ പരമാധികാരം’ സംരക്ഷിക്കാന്‍ അയര്‍ലാന്‍ഡ് മുന്നിട്ടിറങ്ങണമെന്ന് പെന്‍സ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തു പോകുകയെന്ന ബ്രിട്ടന്റെ തീരുമാനത്തെ യു.എസ് പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. വടക്കന്‍ അയര്‍ലാന്‍ഡ് – ഐറിഷ് റിപ്പബ്ലിക്ക് അതിര്‍ത്തി വിഷയം ബ്രക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന വിഷയമാണ്.

വടക്കന്‍ അയര്‍ലാന്‍ഡ് ബ്രിട്ടന്റെ ഭാഗമാണ്. എന്നാല്‍ ഇവര്‍ക്ക് ഐറിഷ് റിപ്പബ്ലിക്കിനോടുള്ള സാംസ്‌കാരിക ബന്ധവുമൂലമാണ്. വര്‍ഷങ്ങള്‍ നീണ്ട അക്രമാസക്ത വിഘടനവാദത്തിന് അന്ത്യം കുറിച്ചത് അയര്‍ലാന്‍ഡുമായുള്ള അതിര്‍ത്തി തുറന്നു കൊണ്ടാണ്. ഇതാണ് 1998ലെ ഗുഡ് ഫ്രൈഡേ കരാര്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പൂര്‍ണമായി പുറത്ത് വരികയാണെങ്കില്‍ ഐറിഷ് അതിര്‍ത്തി അടക്കേണ്ടി വരും. ഇതോടെ അവിടെ പ്രശ്നങ്ങള്‍ തലപ്പൊക്കും. ബോറിസ് ജോണ്‍സണ്‍ കാരാറില്ലാതെ പൂര്‍ണ്ണമായും ബ്രെക്‌സിറ്റ് നടപ്പിലാക്കണമെന്ന വാദക്കാരനാണ്. അതിനോട് ഐറിഷ് ജനതക്ക് എതിര്‍പ്പാണ്. അതിനിടെ പെന്‍സ് ജോണ്‍സണെ പ്രകീര്‍ത്തിച്ച് സംസാരിച്ചതാണ് ഐറിഷ് ജനതയെ ചൊടിപ്പിച്ചത്.

Read: ബ്രെക്സിറ്റ് നീട്ടുന്നതിനെക്കാൾ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാ’ണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍