UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സൗദി രാജകുമാരി’ വൈറ്റ് ഹൗസിലേക്ക് ഇടിച്ചുകയറി; രഹസ്യപ്പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചു

ഇവരെ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അന്വേഷകർ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും രഹസ്യപ്പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ത്രീക്കെതിരെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ലാടോയ മഹോനി സ്മിത്ത് എന്ന സ്ത്രീയാണ് വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. ഇവർ നിരവധി പേരുകള്‍ക്ക് ഉടമയാണെന്ന് സത്യവാങ്മൂലം ആരോപിച്ചു. താൻ സൗദി രാജകുമാരിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഇവരുടെ പ്രവ‍ൃത്തികളെല്ലാം.

നേരത്തെ പലവട്ടം വാഷിങ്ടൺ ഡിസിയിലെ സൗദി എംബസ്സിയിലേക്ക് അതിക്രമിച്ചു കയറാൻ ഇതേ സ്ത്രീ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ചില ‘രഹസ്യരേഖ’കൾ സൗദി അംബാസ്സഡർക്ക് നൽകാനാണ് പോകുന്നതെന്നായിരുന്നു അന്നത്തെ വിശദീകരണം.

ഇവരെ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അന്വേഷകർ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഇവർ നേരത്തെ വിദേശകാര്യ വകുപ്പിന്റെ പ്രോട്ടോകോൾ ചീഫിനെ വിളിച്ച് സൗദി രാജാവുമായുള്ള പ്രസിഡണ്ടിന്റെ കൂടിക്കാഴ്ചയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എട്ടു തവണയോളം ഇവരുടെ ഫോണ്‍വിളിയെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍