UPDATES

വിദേശം

വെനസ്വേലൻ അതിർത്തിയിലെ യുഎസ് ഇടപെടൽ: നാലുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

രാജ്യത്തെ പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് വെനസ്വേലയിലേക്ക് കൊളംബിയൻ അതിർത്തിയിലൂടെ വൻതോതിൽ ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള യുഎസ്സിന്റെ ശ്രമം പ്രസിഡണ്ട് നിക്കോളാസ് മഡൂറോ തടഞ്ഞതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ കുറഞ്ഞത് നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെനസ്വേലയിൽ യുഎസ് ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരിടുന്ന പ്രതിപക്ഷം കൊളംബിയൻ അതിർത്തിയിൽ ഇടപെടൽ നടത്തുന്നുണ്ട്. കൊളംബിയയിൽ വന്നു നിൽക്കുന്ന യുഎസ് സഹായം രാജ്യത്തെത്തിക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാനുള്ള ഫണ്ടിങ്ങാണിതെന്നാണ് മഡൂറോ ആരോപിക്കുന്നത്. ദേശീയ അസംബ്ലി സ്പീക്കറായ ജുവാൻ ജെരാർഡോ ഗുവൈഡോ മാര്‍ക്വസ് അട്ടിമറി ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇദ്ദേഹം തന്നെ വെനസ്വേലയുടെ പ്രസിഡണ്ടായി സ്വയം വാഴിച്ചിരുന്നു.

സമരക്കാർക്കു നേരെ ടിയർ ഗ്യാസും റബ്ബർ ബുള്ളറ്റും പ്രയോഗിക്കുകയാണ് അതിർത്തിരക്ഷാ സേന. അമേരിക്ക കൊണ്ടുവന്നിട്ടുള്ള ഭക്ഷണ സാമഗ്രികളും മരുന്നും രാജ്യത്തേക്ക് എത്തിക്കാനുള്ള ഇവരുടെ ശ്രമം തകർക്കാനാണ് സൈന്യം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മൂന്ന് ട്രക്കുകൾ തീപിടിച്ച് നശിച്ചിട്ടുണ്ട്.

നേരത്തെ, വെനസ്വേലയിലേക്ക് ഭക്ഷണമെത്തിക്കുന്നുവെന്ന വ്യാജേന രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ് യുഎസ് ചെയ്യുന്നതെന്നാരോപിച്ച് റെഡ് ക്രോസ് രംഗത്തു വന്നിരുന്നു.

വടക്കൻ മേഖലയിൽ ബ്രസീലിലൂടെ രാജ്യത്തേക്ക് യുഎസ് സഹായം എത്തിക്കാനുള്ള ശ്രമങ്ങളിൽ തങ്ങൾ വിജയിച്ചെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. എന്നാൽ ഇവിടെ സഹായവുമായെത്തിയ ട്രക്കുകൾ അതിർത്തി രക്ഷാസേന തടഞ്ഞെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍