UPDATES

വിദേശം

വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; മഡൂറോ, ഗൊയ്ദോ അനുകൂലികൾ പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങി

പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ രാജ്യത്തെ പലയിടത്തും വൈദ്യുതിയും തടഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ പ്രതിസന്ധിതുടരുന്ന വെനസ്വേലയിൽ പ്രതിഷേധം വീണ്ടും തെരുവിലേക്ക്. പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിന്തുണയ്ക്കുന്നവരും അമേരിക്കൻ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗൊയ്ദോ അനുകൂലികളും ശനിയാഴ്ച വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രസിഡന്റ് പദവിലേക്ക് ഇരു നേതാക്കളുടെയും അവകാശവാദം ഉന്നയിച്ചായിരുന്നു രാജ്യമെമ്പാടും പതിനായിരങ്ങൾ തെരുവിലറങ്ങിയത്. തലസ്ഥാനമായ കറാക്കസിൽ ഗൊയ്ദോ അനുകൂലികൾ പോലീസുമായി ഏറ്റുമുട്ടി. പോലീസിനെ നേരെ പെപ്പർ സ്പ്രേയും പ്രതിഷേധക്കാർ പ്രയോഗിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ രാജ്യത്തെ പലയിടത്തും വൈദ്യുതിയും തടഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 23 നായിരുന്നു ജുവാന്‍ ഗൊയ്ദോ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്. നിലവിലെ പ്രഡിഡന്റ് നിക്കോളാസ് മഢുറോയെ മറികടന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ദേശീയ അസംബ്ലിയിലെ ഭുരിപക്ഷമാണ് പ്രതിപക്ഷ നേതാവിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. എന്നാൽ സൈന്യത്തിന്റെയും റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിൻബലത്തിലാണ് നിലവിൽ നിക്കോളാസ് മഡൂറോ പ്രസിഡന്റായി തുടരുന്നത്. എന്നാൽ നിക്കൊളാസ് മഡുറക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുവാന്‍ ഗൊയ്ദോ അനുകൂലികളുടെ നിലപാട്.

അതിനിടെ, സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോക്ക് പിന്തുണ അറിയിച്ച ജര്‍മന്‍ സ്ഥാനപതിയെ വെനസ്വേല കഴിഞ്ഞ ദിവസം പുറത്താക്കി. ജര്‍മന്‍ സ്ഥാനപതി മാര്‍ട്ടിന്‍ ക്രീനറോട് 48 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് മഡുറോ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതിനാണ് ക്രീനർക്കെതിരായ നടപടിക്ക് പിന്നിലെന്ന് വെനസ്വേല അറിയിച്ചു. എന്നാല്‍ ഗൊയ്ദോക്ക് തങ്ങളുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്ന് ജര്‍മനി വ്യക്തമാക്കി. നിലവിൽ 50 ഓളം രാജ്യങ്ങളുടെ പിന്തുണയുണ്ട് ജുവാന്‍ ഗൊയ്ദോക്ക്.

അടുത്തിടെ  പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് വെനസ്വേലയിലേക്ക് കൊളംബിയൻ അതിർത്തിയിലൂടെ വൻതോതിൽ ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള യുഎസ്സിന്റെ ശ്രമം പ്രസിഡണ്ട് നിക്കോളാസ് മഡൂറോ തടഞ്ഞതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ കുറഞ്ഞത് നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെനസ്വേലയിൽ യുഎസ് ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരിടുന്ന പ്രതിപക്ഷം കൊളംബിയൻ അതിർത്തിയിൽ ഇടപെടൽ നടത്തുന്നുണ്ട്. കൊളംബിയയിൽ വന്നു നിൽക്കുന്ന യുഎസ് സഹായം രാജ്യത്തെത്തിക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാനുള്ള ഫണ്ടിങ്ങാണിതെന്നാണ് മഡൂറോ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍