UPDATES

വായന/സംസ്കാരം

മുഖം തിരിച്ചറിയുന്ന വീഡിയോ നിരീക്ഷണ സാങ്കേതിക വിദ്യ കുടുക്കി; മോഷ്ടിക്കപ്പെട്ട 7.13 കോടി രൂപയുടെ അപൂര്‍വചിത്രം കണ്ടെത്തിയത് എട്ട് മണിക്കൂറിനകം

മോസ്കോ ആർട്ട് ഗാലറിയിൽ നിന്നുമാണ് അപൂർവ ചിത്രങ്ങൾ മോഷണം പോയത്

മോഷ്ടിക്കപ്പെട്ട കോടികള്‍ വിലവരുന്ന അപൂർവ പെയ്ന്‍റിംഗ് മുഖം തിരിച്ചറിയുന്ന വീഡിയോ നിരീക്ഷണ സാങ്കേതിക വിദ്യയിലുടെ കണ്ടെത്തി. റഷ്യൻ തലസ്ഥാന നഗരമായ മോസ്കോയിലാണ് വീഡിയോ നിരീക്ഷണത്തിലുടെ മോഷ്ടാവിനെയും ചിത്രങ്ങളും കണ്ടെത്തിയത്. മോസ്കോ ആർട്ട് ഗാലറിയിൽ നിന്നുമാണ് അപൂർവ ചിത്രങ്ങൾ മോഷണം പോയത്.

റഷ്യൻ ചിത്രകാരൻ അർഷിപ് കുയിൻന്റാഷിയുടെ ഐ-പിട്രി എന്ന ചിത്രമാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു മില്ല്യണിലധികം ഡോളർ വിലവരുന്നതാണ് ഈ ചിത്രം. ആർട്ട് ഗാലറി അറ്റകുറ്റപ്പണികള്‍ക്കിടെ ചിത്രം മോഷ്ടിക്കപ്പെടുകയായിരുന്നു. എന്നാൽ മോഷണം നടന്ന് 8 മണിക്കൂറിനകം വീഡിയോ നിരക്ഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തായെന്ന് ഐടി വകുപ്പിന്റെ ചുമതലയുള്ള മോസ്കോയിലെ മുതിർന്ന ഓഫീസർ ദിമിത്രി ഗോളോവിൻ അവകാശപ്പെട്ടു. നഗരത്തിലെ നീരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവായ ഡെനിഷ് ചുപികോവിനെ തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സ്മാർട്ട് സിറ്റി, സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നഗരത്തിൽ വീഡിയോ നിരീക്ഷണം നടപ്പാക്കുന്നതെന്നും അദ്ദേഹം പറയുന്നു. മോസ്കോ നഗരത്തിൽ നടക്കുന്ന 70 ശതമാനം കുറ്റകൃത്യങ്ങളും ഇപ്പോള്‍ അന്വേഷിക്കപ്പെടുന്നത് വീഡിയോ നിരീക്ഷണം മുഖേനയാണ്. ഒരു ലക്ഷത്തോളം വരുന്ന അപ്പാർട്ട്മെന്റുകൾ, 20000ത്തോളം ഇടവഴികള്‍, 3500 പൊതു ഇടങ്ങൾ എന്നിവയാണ് ക്യാമറ മുഖേന നിരീക്ഷിച്ചുവരുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍