UPDATES

വിദേശം

ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണാന്‍ വിജയ് മല്യയും മകനും കെന്നിങ്ടണ്‍ ഓവലില്‍

2017ല്‍ മല്യയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ യുകെ കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മല്യ.

സാമ്പത്തികതട്ടിപ്പു കേസുകളില്‍ പെട്ട് ഇന്ത്യയില്‍ നിന്നും മുങ്ങിനടക്കുന്ന ബിസിനസ്സുകാരന്‍ വിജയ് മല്യ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണാനെത്തി. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനാണ് ഇദ്ദേഹമെത്തിയത്. യുകെയില്‍ നിന്നും കയറ്റിവിടാനുള്ള കോടതിയുടെ നിയമനടപടികള്‍ നേരിടവെയാണ് മല്യ ക്രിക്കറ്റ് മാച്ച് കാണാനെത്തിയത്.

താന്‍ കളി കാണാനെത്തിയതാണെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ സമീപിച്ചപ്പോള്‍ മല്യ വ്യക്തമാക്കി.

മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഇരുവരും സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

9000 കോടി രൂപയുടെ വായ്പാ അടവ് വീഴ്ച വരുത്തിയതിന് ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ കേസില്‍ കുടുങ്ങിക്കിടക്കുകയാണ് മല്യ ഇപ്പോള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന 13 ബാങ്കുകളുടെ കൂട്ടായ്മയാണിത്. മല്യ മുമ്പോട്ടു വെച്ച തിരിച്ചടവ് പദ്ധതികളില്‍ ബാങ്കുകള്‍ക്ക് തൃപ്തി വന്നിട്ടില്ല. 63കാരനായ മല്യ 2016 മാര്‍ച്ച് രണ്ടിനാണ് നിയമനടപടികളെ ഭയന്ന് നാടുവിട്ടത്. യുകെയില്‍ താമസമാക്കുകയായിരുന്നു മല്യ.

2017ല്‍ മല്യയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ യുകെ കോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മല്യ.

ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫന്‍ഡേഴ്സ് ആക്ട് പ്രകാരം മുംബൈയിലെ പ്രത്യേക കോടതിയില്‍ മല്യക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. മല്യയുടെ ആസ്തികള്‍ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍