UPDATES

വീഡിയോ

ഇന്തോനീഷ്യയിൽ സുനാമിക്കു പിന്നാലെ അഗ്നിപർവ്വത സ്ഫോടനം (വീഡിയോ)

പാലു നഗരത്തിലാണ് സുനാമി നാശം വിതച്ചത്.

ഭൂകമ്പത്തെ തുടർന്ന് സുനാമിയുണ്ടായ ഇന്തോനീഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം. പാലു ദ്വീപിലാണ് സ്ഫോടനമുണ്ടായത്. വടക്കൻ സുലാവേസിയിലെ സോപ്ടാൻ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.

പാലു നഗരത്തിലാണ് സുനാമി നാശം വിതച്ചത്. ഇവിടെ നിന്ന് ആയിരം കിലോമീറ്റർ അകലെയാണ് അഗ്നിപർവ്വത സ്ഫോടനമുണ്ടായിരിക്കുന്നത്.

പർവ്വതത്തിൽ നിന്ന് ആറായിരത്തോളം മീറ്റർ ഉയരത്തില്‍ പുകപടലങ്ങൾ പടർന്നിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ചിട്ടില്ല. വെള്ളിയാഴ്ച ഈ പ്രദേശത്തും ഭൂചലനം ഉണ്ടായിരുന്നു. ഇതിന് അഗ്നിപർവ്വത സ്ഫോടനവുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ഇന്തോനീഷ്യയിൽ 120ഓളം അഗ്നിപർവ്വതങ്ങളുണ്ടെന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍