UPDATES

വിദേശം

തായ്‌വാനിലെ യുഎസ് ഇടപെടൽ: ഒരു യുദ്ധമുണ്ടായാൽ അത് ലോകത്തെയാകെ നശിപ്പിക്കുമെന്ന് ചൈനയുടെ താക്കീത്

തായ്‌വാന്റെ ഏറ്റവും വലിയ ആയുധദാതാവാണ് യുഎസ്.

യുഎസ്സുമായി യുദ്ധമുണ്ടാകുകയാണെങ്കിൽ അത് ലോകത്തെ നാശത്തിലേക്ക് നയിക്കുമെന്ന് ചൈനയുടെ താക്കീത്. തായ്‌വാനുമായി വടക്കൻ ചൈന കടലിൽ നിലനിൽക്കുന്ന തർക്കത്തില്‍ യുഎസ് ഇടപെടരുതെന്ന് ആവശ്യപ്പെട്ട് ചൈനയുടെ പ്രതിരോധമന്ത്രി വെയ് ഫെങ്ഗെ നടത്തിയ പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നായിരിക്കേണ്ടത് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അത്യാവശ്യമാണെന്ന് വ്യക്തമാക്കിയത്. തായ്‌വാന് നൽകിവരുന്ന പിന്തുണ വർധിപ്പിക്കാൻ ഡോണൾഡ് ട്രംപ് തീരുമാനിച്ചതിനു പിന്നാലെയാണ് ചൈനയുടെ ഈ നീക്കം.

ചൈനയെയും തായ്‌വാനെയും വേർതിരിക്കുന്ന കടലിടുക്കിലൂടെ തങ്ങളുടെ നാവികസേനാ വ്യൂഹങ്ങളെ അയയ്ക്കാൻ യുഎസ്സിന് പദ്ധതിയുണ്ട്. തായ്‌‍വാനുമായുള്ള തങ്ങളുടെ ബന്ധത്തിൽ ഇടപെടാൻ ആര് ശ്രമിച്ചാലും അതിനെതിരെ അവസാനം വരെ പോരാടുമെന്ന് ചൈനീസ് പ്രതിരോധമന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് നിപയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ല കളക്ടറും ആരോഗ്യവകുപ്പും

28 ഏഷ്യാ പസിഫിക് രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരും പട്ടാളത്തലവന്മാരും പങ്കെടുക്കുന്ന ഷാംഗ്രി ല ഡയലോഗ് ഉച്ചകോടിയിൽ വെച്ചാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സിംഗപ്പൂരിലാണ് ഉച്ചകോടി നടക്കുന്നത്.

ഏഷ്യയിൽ തങ്ങളുടെ സൈനിക പരിപാടികളെല്ലാം ശുദ്ധമായും സ്വയംപ്രതിരോധത്തിലൂന്നിയതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാൽ തങ്ങളുടെ താൽപര്യങ്ങൾക്കു നേരെ ആക്രമണം വന്നാൽ പ്രത്യാക്രമണം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ആക്രമിക്കപ്പെട്ടാലല്ലാതെ ഞങ്ങളുടെ ഭാഗത്തു നിന്നൊരു ആക്രമണമുണ്ടാകില്ല,” അദ്ദേഹം വിശദീകരിച്ചു.

ഒരു സംഘർഷമുണ്ടായാൽ അത് ഇരുഭാഗത്തിനു മാത്രമല്ല, ലോകത്തിനാകെയും നാശം വരുത്തിവെക്കുമെന്ന് യുഎസ് മനസ്സിലാക്കേണ്ടതുണ്ടെന്നും വെയ് ഫെങ്ഗെ പറഞ്ഞു.

തായ്‌വാന്റെ ഏറ്റവും വലിയ ആയുധദാതാവാണ് യുഎസ്. ഷാംഗ്രി ലാ ഉച്ചകോടിയിൽ സംസാരിക്കവെ യുഎസ് പ്രതിരോധ സെക്രട്ടറി ശനിയാഴ്ച നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് ചൈനീസ് പ്രതിരോധമന്ത്രി സംസാരിക്കുന്നത്. ഏഷ്യയില്‍ ചൈന നടത്തുന്ന ഇടപെടലുകൾ കണ്ട് പെരുവിരലിൽ നടക്കാന്‍ യുഎസ്സിനെ കിട്ടില്ലെന്നായിരുന്നു പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന്റെ പ്രസ്താവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍