UPDATES

വിദേശം

ഉത്തരകൊറിയക്ക് മുന്നറിയിപ്പ്: യുഎസ് -ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് തൊട്ട് പിന്നാലെ ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കിയാണ് യുഎസ്‌ രംഗത്തെത്തിയത്

ഉത്തരകൊറിയ്ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തെ കടലിലാണ് നാവിക അഭ്യാസം ആരംഭിച്ചത്. നാലു ദിവസത്തെ നാവിക അഭ്യാസമാണ് ഇപ്പോള്‍ ആരംഭിച്ചരിക്കുന്നത്.

യുഎസ് വിമാനവാഹിനി കപ്പലുകളായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് റിയോഡര്‍ റൂസ് വെല്‍റ്റ്, യുഎസ്എസ് നിമിറ്റ്‌സ് എന്നിവയാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2007 ന് ശേഷം ഇതാദ്യമായാണ് മൂന്ന് യുദ്ധകപ്പലുകള്‍ ഉള്‍പ്പെടുന്ന സൈനിക അഭ്യാസം മേഖലയില്‍ ആരംഭിക്കുന്നത്.ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് തൊട്ട് പിന്നാലെ ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കിയാണ് യുഎസ്‌ രംഗത്തെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍