UPDATES

വീഡിയോ

പൂക്കളേ, നിങ്ങളെന്റെ സുഹൃത്തിനെ കണ്ടുവോ…? പാകിസ്താനിൽ നിന്ന് കശ്മീരിനു വേണ്ടി ഗൃഹാതുരശബ്ദത്തിൽ മിർ പാടുന്നു

ഇപ്പോൾ, താഴ്‌വരയിലേക്ക് ഒരു സന്ദേശം അയച്ചിരിക്കുകയാണ് മിർ. സംഗീതത്തിന്റെ ഭാഷയിൽ.

ഇരുപത്തിരണ്ടാം വയസ്സിൽ കശ്മീർ താഴ്‌വര വിട്ടതാണ് അല്‍താഫ് അഹ്മദ് മിർ. 1992ൽ ജംഗ്‌ലാത് മാന്ദിയിലെ അനന്ത്നാഗില്‍ നിന്നാണ് മിർ പാകിസ്താനിലേക്ക് പോയത്. ‘കശ്മീർ വിമോചന’ തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുകയായിരുന്നു ലക്ഷ്യം. പിന്നീട് ഇത്തരം മോഹങ്ങളിൽ നിന്ന് മുക്തനായെങ്കിലും ഇന്ത്യയിൽ സ്ഥിരതാമസം സാധ്യമായില്ല. 1994ല്‍ ഇദ്ദേഹം ഒരിക്കൽ കശ്മീർ താഴ്‌വരയിൽ എത്തുകയുണ്ടായി. അന്നേക്ക് സർക്കാര്‍ സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധസേനയായ ഇഖ്‌വാൻ സജീവമായിരുന്നു. സ്ഥലത്ത് നിൽക്കാൻ കഴിയാതെ അദ്ദേഹം മടങ്ങി. ഇപ്പോൾ, താഴ്‌വരയിലേക്ക് ഒരു സന്ദേശം അയച്ചിരിക്കുകയാണ് മിർ. സംഗീതത്തിന്റെ ഭാഷയിൽ.

പാക് അധീന കശ്മീരിൽ വെച്ച് നിർമിച്ച ഒരു വീഡിയോയിലൂടെ കോക് സ്റ്റുഡിയോ ആണ് മിർ പാടിയ ഗാനം പുറത്തെത്തിച്ചിരിക്കുന്നത്. “ഓ പൂക്കളേ, നിങ്ങളെന്റെ സുഹൃത്തിനെ കണ്ടുവോ? ഓ ഇരട്ടത്തലച്ചി പക്ഷീ, എന്റെ പ്രിയപ്പെട്ടവരെ തിരയാമോ?” എന്നു തുടങ്ങുന്ന ഉറുദ്ദു വരികളാണ് മിർ ആലപിച്ചത്. കവി ഗുലാം അഹ്മദ് മഹ്ജൂറിന്റെ വിഖ്യാതമായ വരികളാണിവ.

ചെയിൻ സ്റ്റിച്ചിങ്ങിൽ ആശാനാണ് മിർ. പാകിസ്താനിൽ ഈ കരവിരുത് കൊണ്ടാണ് മിർ ഉപജീവനം നടത്തിയത്. ഇതോടൊപ്പം സംഗീതത്തിലും മിർ ചെറുപ്പം മുതലേ വാസന കാണിച്ചു.

1995ൽ ഇഖ്‌വാൻ സേനയെ പേടിച്ച് അതിർത്തി കടന്ന മിർ മുസാഫറാബാദിലാണ് സ്ഥിരതാമസമാക്കിയത്. ഇപ്പോൾ കുട്ടികളെ ചെയിൻ സ്റ്റിച്ചിങ് പഠിപ്പിക്കുന്ന ഒരു എന്‍ജിഒ നടത്തുന്നു. കൂടെ ഖ്വാസ്‌മിർ (Qasamir) എന്നൊരു ബാൻഡും രൂപീകരിച്ചിട്ടുണ്ട്. പാകിസ്താനിലെ സംഗീതവഴികൾ തേടിയിറങ്ങിയ കോക് സ്റ്റുഡിയോ എക്സ്പ്ലോററുകാർ മിറിനെ കണ്ടെത്തുകയായിരുന്നു. കശ്മീരിനു സമർപ്പിച്ച് മിർ പാടിയ പാട്ട് കേൾക്കാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍