UPDATES

വിദേശം

അറബ് തെരുവുകള്‍ (വീടുകളും) സ്ത്രീകള്‍ക്കത്ര സുരക്ഷിതമല്ല; മജാലി നടത്തുന്ന വിപ്ലവങ്ങള്‍

പാലസ്തീനില്‍ മജാലി നടത്തുന്ന #MeToo കാമ്പെയിന്‍ പാശ്ചാത്യ ലോകത്ത് നിന്ന് വ്യത്യസ്തമാണ്

പലസ്തീന്‍-അമേരിക്കനായ ഒരു ചെറുപ്പക്കാരിയാണ് ഇപ്പോള്‍ തരംഗമായ പുതിയ #MeToo പ്രചാരണത്തിന്റെ പിറകില്‍. അതും ഇതുപോലൊരു പുരുഷാധിപത്യ പ്രദേശത്ത്. “Not Your Habibti (Darling)” എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടുകളും തൊപ്പികളും ഷര്‍ട്ടുകളും ജാക്കറ്റുകളും വില്‍ക്കുകയാണ് അവര്‍, പൂച്ച കരച്ചിലുകള്‍ക്കു മറുപടിയായി. വെസ്റ്റ് ബാങ്ക് ചത്വരത്തിലെ തന്റെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ പരാതികള്‍ എഴുതുകയും ചെയ്യുന്നു.

ഇപ്പോഴും കണ്ടില്ലെന്നു നടിക്കുന്ന വിഷയമായ ലൈംഗിക അതിക്രമങ്ങളെ നേരിടാന്‍ പലസ്തീന്‍ സമൂഹത്തെ പ്രോത്സാഹിപ്പികുകയാണ് യാസ്മീന്‍ മജാലി. “ആളുകള്‍ ചെയ്യാന്‍ മടിക്കുന്ന ഒരു സംഭാഷണം തുടങ്ങിവയ്ക്കുകയാണ് ഞാന്‍ ചെയ്യുന്നത്,” തുണിക്കടയില്‍ തന്റെ വില്‍പ്പനവസ്തുക്കള്‍ തൂക്കിയിടവേ മജാലി പറഞ്ഞു.

എന്നാല്‍ ഈ 21-കാരിക്ക് യാഥാസ്ഥിതികരില്‍ നിന്നും, ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കലാണ് പലസ്തീന്‍കാര്‍ക്ക് മുഖ്യമെന്ന് പറഞ്ഞ് ചില സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പ് നേരിട്ടു. പലസ്തീനില്‍ വളര്‍ന്ന് യുഎസിലേക്ക് കുടിയേറി, അഞ്ചു കൊല്ലം മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് മടങ്ങിയെത്തിയ അവളുടെ മാതാപിതാക്കളും ഇതില്‍ സന്തുഷ്ടരായിരുന്നില്ല.

“അവരുമായി ഒത്തുപോകാന്‍ ഞാനെന്റെ സ്ത്രീവാദം വാതില്‍പ്പടിയില്‍ ഊരിവെക്കണം. അത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം അതാണ് ഞാന്‍,” വടക്കന്‍ കരോളീന സര്‍വകലാശാലയില്‍ നിന്നും ചരിത്ര ബിരുദത്തോടെയാണ് കഴിഞ്ഞവര്‍ഷം വെസ്റ്റ് ബാങ്കിലെത്തിയ മജാലി പറഞ്ഞ്.

ലൈംഗിക പീഡനത്തെക്കുറിച്ചുള്ള സംവാദം തുടങ്ങുന്നു എന്നതിനര്‍ത്ഥം, ഇരകള്‍ ധാരാളമായി സംസാരിക്കുന്ന യുഎസിലെ #MeToo പരിപാടിയെ പകര്‍ത്തലല്ല എന്ന് മജാലിയും മറ്റ് പ്രവര്‍ത്തകരും പറയുന്നു. സാംസ്കാരിക വൈജാത്യങ്ങള്‍ വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യപ്പെടുന്നത്.

അറബ് ലോകത്താകെ സ്ത്രീകള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. പല സര്‍വകലാശാലകളിലും പുരുഷന്മാരെക്കാള്‍ കൂടുതലാണ് സ്ത്രീകള്‍. തൊഴില്‍ സേനയിലും അവരുടെ എണ്ണം കൂടിവരുന്നു. എന്നിട്ടും പുരുഷാധിപത്യത്തിന്റെ വിലക്കുകളെ തകര്‍ക്കാന്‍ അവര്‍ പോരാടുകയാണ്.

പരമ്പരാഗത അറബ് സമൂഹങ്ങള്‍ കര്‍ക്കശമായ ലിംഗവിഭജനമാണ് പാലിച്ചുപോരുന്നത്. സ്ത്രീകളുടെ ‘മാന’ത്തിന്റെ കാവല്‍ക്കാരായി അവരുടെ ബന്ധുക്കളായ പുരുഷന്‍മാരാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. വിവാഹത്തിന് പുറത്തു സ്ത്രീ-പുരുഷ സൌഹൃദങ്ങളോ ലൈംഗികതയോ ഇതോടെ വിലക്കപ്പെട്ട അവസ്ഥയാണ്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു-ചില സംഭവങ്ങളില്‍ ബന്ധുക്കളായ പുരുഷന്മാരാല്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. കോടതികളില്‍ നിന്നും അവര്‍ക്ക് ഇളവോടുകൂടിയ പരിഗണന കിട്ടും എന്നതുമുണ്ട്.

എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും

നഗരത്തിലെ ഉപരിവര്‍ഗക്കാരില്‍ ചട്ടങ്ങള്‍ കുറച്ച് അയവുള്ളതാണ്. പക്ഷേ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ നിരവധി പലസ്തീന്‍കാരും വിദേശികളും താമസിക്കുന്ന റാമള്ളയില്‍ പോലും സ്ത്രീകള്‍ ഏറെ ശ്രദ്ധിച്ചാണ് ജീവിക്കുന്നത്. സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ അവര്‍ പഴി കേള്‍ക്കേണ്ടിവരും എന്ന അവസ്ഥയുണ്ടെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരു ക്ലോസ്ഡ് ഫെയ്സ്ബുക് ഗ്രൂപ്പ് നടത്തുന്ന വാഫ അബ്ദെല്‍ റഹ്മാന്‍ പറയുന്നു. “കുറ്റപ്പെടുത്തല്‍ എന്നാല്‍, ‘എന്തായാലും നീ എന്തെങ്കിലും തെറ്റ് കാണിച്ചിരിക്കും, അല്ലെങ്കില്‍ തെറ്റായ സൂചനകള്‍ നല്കിയിരിക്കും, വസ്ത്രധാരണം, സംസാരം എന്നിങ്ങനെ’, എന്ന രീതിയിലാണ്.”

സ്ത്രീകള്‍ക്ക് കുഴപ്പ പ്രദേശങ്ങള്‍ അറിയാമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥി നദീന്‍ മൌസ പറയുന്നത്. “വാക്കുകള്‍കൊണ്ടുള്ള അപമാനം കേള്‍ക്കാതെ ഞാന്‍ രാമള്ള നഗര കേന്ദ്രത്തിലൂടെ യാത്ര ചെയ്തിട്ടേയില്ല. പക്ഷേ അയല്‍പക്ക പ്രദേശങ്ങളില്‍ എനിക്കത് നേരിടേണ്ടി വന്നിട്ടില്ല,” തന്റെ കലാലയ വളപ്പ് താരതമ്യേന സുരക്ഷിതമാണെന്നും അവള്‍ പറഞ്ഞു.

തെരുവുകളിലെ പീഡനത്തെക്കുറിച്ച് പലസ്തീന്‍ പോലീസിന് കുറച്ചു പരാതികളെ ലഭിക്കാറുള്ളൂ. പുരുഷന്മാരായ ബന്ധുക്കള്‍ പീഡകരെ ആക്രമിക്കും എന്നതുപോലെ ചില പ്രത്യാഘാതങ്ങള്‍ക്കൂടി ഉണ്ടാകും എന്ന ഭയവും സ്ത്രീകള്‍ക്കുണ്ട്. ഓണ്‍ലൈന്‍ പീഡനത്തെക്കുറിച്ചാണ് പോലീസിന് പരാതികളേറെയും ലഭിക്കുന്നത്. 2017-ല്‍ ലഭിച്ച 2,000 ഇലക്ട്രോണിക് പരാതികളില്‍ മൂന്നിലൊന്നും ലൈംഗികമോ, സാമ്പത്തികമോ ആയ നേട്ടങ്ങള്‍ക്കായി പുരുഷന്മാര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതാണ്. സ്ത്രീകളുടെ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന പതിവ് ഭീഷണിയാണ് ഇവിടെയും. പരമ്പരാഗത രീതിയില്‍ തല മറയ്ക്കാത്ത ചിത്രമിടും എന്നുവരെ ഭീഷണി വരും.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായുള്ള വിഭാഗമൊക്കെ തുടങ്ങിയെങ്കിലും സ്ത്രീകള്‍ക്കിപ്പോഴും നിയമപരമായ സുരക്ഷയില്ല. പ്രസിഡണ്ട് മഹമൂദ് അബ്ബാസിന്റെ വെസ്റ്റ് ബാങ്ക് സ്വയംഭരണ സര്‍ക്കാരും ഗാസയിലെ സായുധസംഘം ഹമാസും തമ്മിലുള്ള ഒരു പതിറ്റാണ്ടായുള്ള തര്‍ക്കത്തിനിടിയില്‍ പലസ്തീന്‍ പാര്‍ലമെന്‍റ് പൊളിഞ്ഞപ്പോള്‍ മുങ്ങിപ്പോയിരിക്കുകയാണ് കുറ്റകൃത്യ നിയമ പരിഷ്കാരം. ഉത്തരവുകള്‍ വഴി പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള അഭ്യര്‍ത്ഥനകള്‍ അബ്ബാസ് അവഗണിക്കുകയും ചെയ്യുന്നു.

“സ്ത്രീകളുടെ തുല്യതയും അവകാശങ്ങളും സംബന്ധിച്ച എല്ലാ വര്‍ത്തമാനവും വെറും വാചകമടിയാണ്” എന്നു പറയുന്നു Palestinian Working Woman Society for Development സ്ഥാപക അമല്‍ ക്രീഷെ. എങ്കിലും ക്രമേണ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി അവരും കാണുന്നു. കൂടുതല്‍ സ്ത്രീകള്‍ അവരുടെ കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 200 പരാതികള്‍ അവര്‍ പോലീസിന് കൈമാറി. മുന്‍ വര്‍ഷങ്ങളില്‍ ഇത് ഏതാനും ഡസന്‍ മാത്രമായിരുന്നു.

പെണ്ണുങ്ങളുടെ തുറന്നുപറച്ചിലിനെ നിങ്ങളെന്തിനാണ് ഭയപ്പെടുന്നത്?

അറബ് ലോകത്ത് തെരുവ് പീഡനങ്ങളുടെ നില വ്യത്യസ്തമാണ്

അഞ്ചുകൊല്ലത്തെ തടവിനുള്ള 2014-ലെ നിയമവും പൌരാസമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദവും ഉണ്ടായിട്ടും ഈജിപ്തില്‍ ഇത് വളരെ വ്യാപകമാണ്. ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ വന്‍ നഗരങ്ങളിലൊന്നാണ് കെയ്റോ. യാഥാസ്ഥിതികമായ ഗള്‍ഫ് രാജ്യങ്ങളില്‍ തെരുവ് പീഡനം ചെറിയ രാജ്യങ്ങളില്‍ താരതമ്യേന കുറവാണ്. അവിടെ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലുകള്‍ മത, ഗോത്ര നിയമങ്ങള്‍ കര്‍ശനമായി വിലക്കുന്നു.

സര്‍ക്കാര്‍ നിരോധനം എടുത്തുകളഞ്ഞതോടെ ജൂണില്‍ ആദ്യമായി സ്ത്രീകള്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത് വലിയ സംവാദ വിഷയമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കറുത്ത നീളന്‍ കുപ്പായമിട്ട സൌദി സ്ത്രീകളെ പുരുഷന്മാര്‍ അപഹസിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. ലൈംഗിക പീഡനം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിന് സൌദി രാജാവ് സല്‍മാന്‍ അംഗീകാരം നല്കി.

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

വെസ്റ്റ് ‘ടൈപ്പ് റൈറ്റര്‍ പരിപാടികള്‍’ എന്നു പേരിട്ട് മുന്നോട്ട് നീങ്ങുകയാണ് മജാലി

അടുത്തിടെ രാമള്ളയിലെ ക്ലോക് ചത്വരത്തില്‍ ഒരു മേശയും ടൈപ് റൈറ്ററുമായി അവള്‍ ഇരുന്നു. ഒരു ലാപ് ടോപ്പിനെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാനും അതാണ് തെരഞ്ഞെടുത്തത്. സ്ത്രീകളുടെ ലൈംഗിക പീഡനസഹനത്തിന്റെ കഥകളായിരുന്നു പകര്‍ത്തിയത്. സ്ത്രീ സുരക്ഷക്കായുള്ള നിയമം കൊണ്ടുവരാനുള്ള സമ്മര്‍ദം കൂടിയായിരുന്നു ആ പരിപാടി. സ്ത്രീവാദ സന്ദേശങ്ങളുമായി വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാനുള്ള ആശയം കോളേജ് തൊട്ടേയുണ്ട്.

അന്ന് ‘Not Your Baby’ മാതൃകയില്‍ ‘Not Your Habibti’ എന്നെഴുതിയ ഒരു ഡെനിം ജാക്കറ്റ് അവള്‍ ഉണ്ടാക്കി. അതവളുടെ അറബ് വേരുകള്‍ പ്രതിഫലിപ്പിച്ചിരുന്നു. അന്തരാഷ്ട്ര വനിതാ ദിനത്തില്‍ അതിന്റെ ചിത്രം ഓണ്‍ലൈനില്‍ ഇട്ടപ്പോള്‍ അത് വാങ്ങാനടക്കമുള്ള വലിയ ആവേശം ജനിപ്പിച്ചു.

കുറെ മാസങ്ങള്‍ ഉപയോഗിച്ച ജാക്കറ്റുകള്‍ വാങ്ങി ഇങ്ങനെയെഴുതി വില്‍ക്കുകയായിരുന്നു. ആഗസ്തില്‍ Baby-Fist എന്ന പേരില്‍ ടീ ഷര്‍ട്ടുകളും ജാക്കറ്റുകളുമടക്കമുള്ളവ നിര്‍മ്മിക്കുന്ന സ്ഥാപനം തുടങ്ങി. ഇതിനായി ഗാസയിലും വെസ്റ്റ് ബാങ്കിലും പരിശീലനപരിപാടികളും നടത്തി. ഏതാണ്ട് 500 എണ്ണം ഇതുവരെ വിറ്റതായി മജാലി പറയുന്നു. അതില്‍ 70 ശതമാനവും പ്രവാസികള്‍ക്കാണ്.

ഇത് പാലസ്തീന് സമൂഹത്തില്‍ ചലനമൊന്നുമുണ്ടാക്കില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഇസ്രയേലിന്റെ അധിനിവേശവും പലസ്തീന്‍ രാഷ്ട്ര പ്രശ്നവുമൊക്കെയാണ് കൂടുതല്‍ അടിയന്തര കാര്യങ്ങളായി ആളുകള്‍ കരുതുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അഭിപ്രായ കണക്കെടുപ്പില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഏറ്റവും ഒടുവിലത്തെ സ്ഥാനമേ ആളുകള്‍ നല്‍കുന്നുള്ളൂ.

അബ്ദെല്‍ റഹ്മാന്‍, മജാലിയുടെ നീക്കത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നു, “എല്ലാം ശരിയാണെന്ന നാട്യത്തില്‍, നാം മറച്ചുവെയ്ക്കുന്ന ഈ ഇരുണ്ട അറകള്‍ തുറക്കാനുള്ള എല്ലാത്തിനോടും എനിക്കു തുറന്ന മനസാണ്. നമുക്കത് തുറക്കാം, എന്നിട്ടെന്താണ് വരുന്നതെന്ന് നോക്കാം.”

പുരുഷന്മാര്‍ അറിയണം ഓരോ പെണ്ണും ഇത്തരത്തില്‍ നിരന്തരം മുറിപ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്ന്

നമ്മുടെ പെണ്മയുടെ ശരിരത്തിലേക്കും മനസിലേക്കുമുളള പടര്‍ന്നുകയറ്റത്തെ നമുക്ക് ചെറുക്കാം #metoo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍