UPDATES

വിദേശം

ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?

ലോകത്തിലെ ഏറ്റവും വലിയ ഏകദൈവവിശ്വാസികളായ മൂന്ന് മതങ്ങള്‍ക്കും ജെറുസലെം വിശുദ്ധ നഗരമാണ്

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും നയതന്ത്രകാര്യാലയം അങ്ങോട്ട് മാറ്റാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചത് എന്തുകൊണ്ടാണ്?

ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് നയതന്ത്രകാര്യാലയം മാറ്റണമെന്ന് അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല രാഷ്ട്രീയക്കാര്‍ ദീര്‍ഘകാലമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ഇത്തരം ഒരു വാഗ്ദാനം ട്രംപ് നല്‍കുകയും ചെയ്തിരുന്നു.

ട്രംപിന്റെ രാഷ്ട്രീയ അടിത്തറയിലുള്ള യാഥാസ്ഥിതിക, ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ക്ക് ഹിതകരമായേക്കാവുന്ന തീരുമാനമാണിത്. ജെറുസലേമിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദം രാഷ്ട്രീയമായി അംഗീകരിക്കുന്നതിനെ പിന്തുണയ്ക്കുവരാണ് ഇവരില്‍ ഭൂരിപക്ഷവും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍, ട്രംപ് നിയമിച്ച ഇസ്രായേല്‍ സ്ഥാനപതി ഡേവിഡ് ഫ്രീഡ്മാന്‍ എന്നിവര്‍ ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതിനും സ്ഥാനപതി കാര്യാലയം മാറ്റുന്നതിനും കടുത്ത സമ്മര്‍ദം ചെലുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മധ്യേഷ്യന്‍ സംഘര്‍ഷത്തില്‍ ജെറുസലേമിന് ഇത്രയും വലിയ പ്രാധാന്യം ലഭിക്കുന്നത് എന്തുകൊണ്ടാണ്?

മദ്ധ്യപൂര്‍വ്വേഷ്യന്‍ സമാധാന പ്രക്രിയക്ക് ബോംബെറിഞ്ഞ് ട്രംപിന്റെ പുതിയ നീക്കം

മതം, രാഷ്ട്രീയം, ചരിത്രം

ലോകത്തിലെ ഏറ്റവും വലിയ ഏകദൈവവിശ്വാസികളായ മൂന്ന് മതങ്ങള്‍ക്കും ജെറുസലെം വിശുദ്ധ നഗരമാണ്: ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും മതപരമായി നിര്‍ണായക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അവിടെയുണ്ട്. അവിടെ താമസിക്കുന്നവര്‍ നൂറ്റാണ്ടുകളായി ഈ സ്ഥലത്തിന്റെ ആധിപത്യത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. റോമക്കാര്‍, കുരിശുയുദ്ധക്കാര്‍, ഓട്ടോമാന്മാര്‍, ബ്രിട്ടീഷ് സാമ്രാജ്യം എന്നിവര്‍ നടത്തിയ തേരോട്ടങ്ങള്‍ക്ക് പുറമെ ആധുനിക രാജ്യങ്ങളായ ഇസ്രായേലും അറബ് അയല്‍ക്കാരും ജെറുസലേം ആക്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ശാശ്വതവും അവിഭാജ്യവുമായ തലസ്ഥാനമാണ് ജെറുസലേമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഇതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല.

സമാനഗതിയില്‍ ശക്തമായ വികാരമാണ് പലസ്തീനുമുള്ളത്. വരാനിരിക്കുന്ന പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനം കിഴക്കന്‍ ജെറുസലേമായിരിക്കണമെന്ന് അവര്‍ അവകാശവാദം ഉന്നയിക്കുന്നു. നഗരത്തിന് വ്യത്യസ്ത പേരുകളാണുള്ളത്. ജെറുസലെമെന്ന് ജൂതര്‍ വിളിക്കുമ്പോള്‍ യെരുശലേം എന്നാണ് ക്രിസ്ത്യാനികള്‍ ഈ നഗരത്തെ വിശേഷിപ്പിക്കുത്. ‘വിശുദ്ധ നഗരം’ എന്ന് അര്‍ത്ഥം വരുന്ന അല്‍-ക്വദ്‌സ് എന്നാണ് അറബിയിലെ വിളിപ്പേര്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്ന രണ്ട് കക്ഷികള്‍ക്കപ്പുറം പ്രാധാന്യം നഗരത്തിനുണ്ട്. ലോകത്തെമ്പാടുമുള്ള ജൂതര്‍ ഹര്‍ ഹാ-ബായിത്ത് അല്ലെങ്കില്‍ ടെമ്പില്‍ മൗണ്ടെന്നും മുസ്ലീങ്ങള്‍ അല്‍-ഹരാം അല്‍-ഷെരീഫ് അഥവാ മഹത്തായ അഭയസ്ഥാനം എന്നും വിശേഷിപ്പിക്കുന്ന ഒരു കുന്ന് ജെറുസലേമിന്റെ പഴയ നഗരത്തിന്റെ ഹൃദയത്തിലുണ്ട്.

ജറുസലെം ഇസ്രായേലിന്റെ തലസ്ഥാനം; ഒടുവില്‍ ട്രംപ് പ്രഖ്യാപിച്ചു

ഇസ്രായേലിന്റെ പല പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ടെന്നാണ് സങ്കല്‍പമെങ്കിലും മഹാനായ ഹെറോദ് നിര്‍മ്മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടത്തിന്റെ അടിത്തറയുടെ സംരക്ഷണ ഭിത്തി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. പടിഞ്ഞാറന്‍ ഭിത്തി എന്നറിയപ്പെടുന്ന ഇവിടം ജൂതന്മാരുടെ പ്രാര്‍ത്ഥനയ്ക്കുള്ള വിശുദ്ധയിടമാണ്. ഭിത്തിയുടെ ഏതാനും ചുവടുകളകലെ അഭിമുഖമായി രണ്ട് മുസ്ലീം പുണ്യസ്ഥലങ്ങളാണുള്ളത്. ഡോം ഓഫ് റോക്കും എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അല്‍-അക്വസ പള്ളിയും. മെക്കയ്ക്കും മദീനയ്ക്കും ശേഷം തങ്ങളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥാനമായി മുസ്ലീങ്ങള്‍ ഈ സ്ഥലത്തെ കാണുന്നു.

ക്രിസ്ത്യാനികളുടെയും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. യേശുക്രിസ്തു സാരോപദേശം നല്‍കുകയും മരിക്കുകയും ഉയിര്‍ത്തെഴുല്‍േക്കുകയും ചെയ്ത സ്ഥലമാണിതെന്ന് അവര്‍ വിശ്വസിക്കുന്നു.

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?

നഗരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? മറ്റേതെങ്കിലും രാജ്യത്തിന് ഇവിടെ സ്ഥാനപതി കാര്യലയങ്ങള്‍ ഉണ്ടോ?

1948ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം, ജോര്‍ദ്ദാന്‍ സേന പഴയ നഗരവും കിഴക്കന്‍ അറബ് ജെറുസലേമും പിടിച്ചടക്കി. 1967 ലെ മധ്യേഷ്യന്‍ യുദ്ധത്തില്‍ കിഴക്കന്‍ ജെറുസലേം ജോര്‍ദാനില്‍ നിന്നും ഇസ്രായേല്‍ പിടിച്ചെടുക്കുകയും തങ്ങളുടെ പ്രവിശ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ നീക്കം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. 1980ല്‍ ‘പൂര്‍ണവും ഏകീകൃതവുമായ’ ജെറുസലെം നഗരം ഇസ്രായേലിന്റെ തലസ്ഥാനമാണ് എന്ന് പ്രഖ്യാപിക്കുന്ന ഒരു നിയമം ഇസ്രായേല്‍ പാസാക്കി. എന്നാല്‍ കിഴക്കന്‍ ജെറുസലെം അധിനിവേശ പ്രദേശമാണെന്നും ഇസ്രായേലും പലസ്തീനും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതുവരെ ഇത് തര്‍ക്കപ്രദേശമായിരിക്കുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.

നേരത്തെ ചില രാജ്യങ്ങള്‍ക്ക് ഇവിടെ സ്ഥാനപതി കാര്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് അവിടെ നിന്നും മാറ്റി. മുസ്ലീം വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ചുമതല ജോര്‍ദ്ദാന്‍ രാജാവില്‍ നിക്ഷിപ്തമാണ്.

ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം

എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത്? ജെറുസലെമില്‍ സംഘര്‍ഷം രൂക്ഷമാണ്. സ്വയംഭരണത്തിന്റെയും മതത്തിന്റെയും പേരില്‍ നേരത്തെയും ഇവിടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

അറബ് രാജ്യങ്ങള്‍ ട്രംപിനെതിരെ; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം അംഗീകരിക്കില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍