‘യുവാക്കളുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുക’ എന്നതാണ് ഈ വര്‍ഷത്തെ വന്യജീവി ദിവസത്തിന്റെ സന്ദേശം
വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി വന്യജീവി ദിനം ആചരിച്ചു തുടങ്ങി. ‘യുവാക്കളുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുക’ എന്നതാണ് ഈ വര്‍ഷത്തെ വന്യജീവി ദിവസത്തിന്റെ സന്ദേശം. ലോക ജനസംഖ്യയുടെ നാലില്‍ ഒന്ന് 10നും 24നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതിനാലാണ് ഈ വര്‍ഷം ഈ വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്.
വന്യജീവികളെ സംരക്ഷിച്ചുകൊണ്ട് തന്നെ ലോകത്തെ നയിക്കേണ്ടവരായും തീരുമാനമെടുക്കേണ്ടവരായും ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ യുവാക്കളുടെ ശാക്തീകരണം എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 2016 സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ചേര്‍ന്ന കണ്‍വെന്‍ഷണല്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്റാഞ്‌ജേര്‍ഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫൗന ആന്‍ഡ് ഫ്‌ളോറ(സിഐടിഇഎസ്) സമ്മേളനമാണ് ഈ വിഷയം തെരഞ്ഞെടുത്തത്.
ആവസ വ്യവസ്ഥിതിയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും വന്യജീവികളെ ചൂഷണം ചെയ്യുന്നതിനും കടത്തുന്നതിനുമെതിരെയും ആഗോള തലത്തില്‍ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണമാണ് ഈവര്‍ഷം നടത്തുക.