UPDATES

വിദേശം

അരാംകോ ആക്രമണം; ‘ആവശ്യമായ നടപടികളോടെ’ പ്രതികരിക്കുമെന്ന് സൗദി, പിന്നിൽ ഇറാൻ തന്നെയെന്നും ആരോപണം

സംഭവത്തെക്കുറിച്ച്സൗദി അറേബ്യ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചു വരികയാണെന്നും, അന്വേഷണം പൂർത്തിയായ ശേഷംആവശ്യമായതും ഉചിതമായതുമായ നടപടികൾ കൈക്കൊള്ളും

എണ്ണ ശുദ്ധീകരണശാലയായ അരാംകോയ്ക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ‘ആവശ്യമായ നടപടികളോടെ’ പ്രതികരിക്കുമെന്ന് സൗദി അറേബ്യ. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇറാനിയൻ ആയുധങ്ങളാണ്ആക്രമണത്തിന് ഉപയോഗിച്ചതെന്നും, അന്വേഷണത്തിന്റെ മുഴുവൻ കണ്ടെത്തലുകളും പുറത്തുവിടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ സഹമന്ത്രി അഡെൽ അൽ ജുബീർ പറഞ്ഞു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനിക സംഘത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഏത് അക്രമകാരികളേയും നേരിടാന്‍ ഇറാന്‍ തയ്യാറാണ് എന്നായിരുന്നു ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അതിനോട് പ്രതികരിച്ചത്. സംഭവം നടന്നതുമുതല്‍ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് ‘തെളിവുകൾ’ സൗദി അറേബ്യയും പുറത്തുവിട്ടിരുന്നു. എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികൾ അവകാശപ്പെടുന്നുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല.

സംഭവത്തെക്കുറിച്ച്സൗദി അറേബ്യ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചു വരികയാണെന്നും, അന്വേഷണം പൂർത്തിയായ ശേഷംആവശ്യമായതും ഉചിതമായതുമായ നടപടികൾ കൈക്കൊള്ളുമെന്നുമാണ് റിയാദിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ജുബീർ പറഞ്ഞത്. അബ്ഖൈക്, ഖുറൈസ് എന്നീ രണ്ട് എണ്ണപ്പാടങ്ങൾക്ക് നേരെ വടക്കുനിന്നാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉത്പാദനത്തില്‍ 57 ലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ ഈ എണ്ണ സംസ്കരണ പ്ലാന്‍റിൽ നിന്നുള്ള എണ്ണ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അത് ആഗോള സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായ ഈ ആക്രമത്തെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്നും അക്രമികള്‍ക്കെതിരെഉറച്ചതും വ്യക്തവുമായ നിലപാട് സ്വീകരിക്കണമെന്നുംജുബീർ ആവശ്യപ്പെടുന്നു.

അതേസമയം, അരാംകോയുടെ രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലും അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും, എണ്ണ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അല്ഡ റൗദാന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയത്.സൗദിയും അമേരിക്കയും ഇറാനെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി രംഗത്തെത്തി.

ഏത് തരത്തിലുള്ള പ്രതിസന്ധിയും നേരിടാൻ ഇറാൻ സർവ്വസജ്ജമാണ്. സൈന്യം നിരന്തര പരീശീലനം നടത്തുന്നുണ്ടെന്നും എന്തിനും ഒരുങ്ങിയിരിക്കുകയാണെന്നും സലാമി പറഞ്ഞു. സ്വന്തം രാജ്യം യുദ്ധഭൂമിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുമായി മുന്നോട്ടു പോകാം. എന്നാൽ ഇറാനെ യുദ്ധഭൂമിയാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍