UPDATES

വിദേശം

2050ാമാണ്ടോടെ ലോകജനസംഖ്യയുടെ മൂന്നിലൊന്നും നഗരങ്ങളിൽ താമസിക്കും

അതെസമയം ജപ്പാനിലും ദക്ഷിണ കൊറിയയിലുമുള്ള ചില നഗരങ്ങളിലെ ജനസംഖ്യ നിർണായകമായ തോതിൽ കുറയുന്നുമുണ്ട്. രണ്ടായിരാമാണ്ടിനു ശേഷമാണ് ഈ പ്രതിഭാസം.

രണ്ടായിരത്തി അമ്പതാമാണ്ടോടെ ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പാർക്കുക നഗരങ്ങളിലായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ. ഈ നാഗരികതയുടെ പൊട്ടിത്തെറി പ്രധാനമായും സംഭവിക്കുക ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും.

ലോകത്തിലെ ഗ്രാമീണ ജനസംഖ്യ വരുംവർഷങ്ങളിൽ അധികരിക്കുമെങ്കിലും രണ്ടായിരത്തി അമ്പതാമാണ്ടോടെ ഈ സ്ഥിതിയിൽ മാറ്റം വരും.

ജനസംഖ്യാപരമായി നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ നഗരം ജപ്പാന്റെ ടോക്കിയോയാണ്. ഇവിടെ 3.7 കോടി ജനങ്ങളാണ് പാർക്കുന്നത്. രണ്ടാംസ്ഥാനത്തുള്ളത് ദില്ലിയാണ്. 2.9 കോടി ജനങ്ങൾ ഈ നഗരത്തിൽ മാത്രം ജീവിക്കുന്നു. മെക്സിക്കോ സിറ്റി, സാവോ പോളോ, കൈറോ, മുംബൈ, ബീജിങ്, ധാക്ക തുടങ്ങിയ നഗരങ്ങളെല്ലാം ഉയർന്ന തോതിൽ ജനങ്ങൾ പാർക്കുന്ന ഇടങ്ങളാണ്.

നിലവിൽ ലോകജനസംഖ്യയുടെ 55% വസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. ഇത് രണ്ടായിരത്തി അമ്പത് ആകുമ്പോഴേക്ക് 68% ആയി ഉയരും. ഇതിൽത്തന്നെ ഇന്ത്യ, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളിലായിരിക്കും ഈ കേന്ദ്രീകരണത്തിന്റെ മുക്കാലും നടക്കുക.

1990കളിൽ വെറും 10 വൻനഗരങ്ങളാണ് ലോകത്തിലുണ്ടായിരുന്നത്. ഇന്നത് 33 വൻനഗരങ്ങളായി ഉയർന്നിട്ടുണ്ട്. രണ്ടായിരത്തി അമ്പതിലിത് 43 വൻ നഗരങ്ങളായി വർധിക്കും.

അതെസമയം ജപ്പാനിലും ദക്ഷിണ കൊറിയയിലുമുള്ള ചില നഗരങ്ങളിലെ ജനസംഖ്യ നിർണായകമായ തോതിൽ കുറയുന്നുമുണ്ട്. രണ്ടായിരാമാണ്ടിനു ശേഷമാണ് ഈ പ്രതിഭാസം.

ജനങ്ങൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നത് ഗുണകരമാകുമെന്നാണ് ഐക്യരാഷ്ട്രസഭ ജനസംഖ്യാ വിഭാഗത്തിന്റെ ഡയറക്ടർ ജോണ്‍ വിൽമോത്ത് പറയുന്നത്. ഇത് സർക്കാരുകൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനങ്ങൾ എത്തിക്കാൻ സൗകര്യം നൽകും. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ മികച്ച സേവനങ്ങൾ ജനങ്ങള്‍ക്ക് ലഭിക്കാൻ ഇത് ഇട നൽകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍