UPDATES

വിദേശം

സ്പീക്കര്‍ നാന്‍സി പെലോസി സത്യത്തെ ഭയക്കുന്നു; ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്യാൻ കാത്തിരിക്കും: ട്രംപ്

തന്നെ സംസാരിക്കുന്നത് തടയാൻ സ്പീക്കർക്ക് അവകാശമുണ്ട്. അത് അവരുടെ വിവേചനാധികാരമാണ്. ട്രഷറി സ്തംഭനം അവസാനിക്കും വരെ കാത്തിരിക്കുമെന്നും ട്രംപ്

യുഎസിൽ തുടരുന്ന ട്രഷറി സ്തംഭനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാതെ പ്രഡിഡന്റിനെ  ജനപ്രതിനിധി സഭയി അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിലപാടിനെ വിമർശിച്ച് ഡൊണൾഡ് ട്രംപ്. സ്പീക്കര്‍ സത്യത്തെ ഭയക്കുകയാണണെന്ന് ട്രംപ് പ്രതികരിച്ചു. ജനുവരി 29നാണ് യുഎസ് ജനപ്രതിനിധി സഭയെ പ്രസിഡന്റ് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. ട്രഷറി സ്തംഭനം അവസാനിപ്പിക്കാതെ ജനപ്രതിനിധി സഭയില്‍ സംസാരിക്കാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപ് കൊണ്ടുവരുന്ന കണ്‍കറന്റ് പ്രമേയത്തെ അനുകൂലിക്കരുതെന്ന് സഭാ അംഗങ്ങളെ അറിയിച്ചതായും നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു.

എന്നാൽ, സ്പീക്കര്‍ സത്യത്തെ ഭയക്കുകയാണണെന്ന് വിമർശിച്ച ട്രംപ് സഭയെ അഭിസംബോധന ചെയ്യരുതെന്ന സ്പീക്കറുടെ നിലപാടിനെ അനുസരിക്കുകയാണെന്നും വ്യക്തമാക്കി. തന്നെ സംസാരിക്കുന്നത് തടയാൻ സ്പീക്കർക്ക് അവകാശമുണ്ട്. അത് അവരുടെ വിവേചനാധികാരമാണ്. എന്നാൽ ട്രഷറി സംതംഭനത്തോടുള്ള അവരുടെ നിലപാട് മാറിയാൽ താൻ സംഭയെ അഭിസംഭോധന ചെയ്യുമെന്നും ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്ററിൽ കുറിക്കുന്നു. ജനപ്രതിനിധി സഭയ്ക്ക് ബദലായി സംസാരിക്കാൻ താൻ ഒരുക്കമല്ല. കാരണം, ഹൗസ് ചേമ്പറിന്റെ ചരിത്രവും പാരമ്പര്യവും പ്രാധാന്യവുംകൊണ്ട് സംസാരിക്കുന്ന ഒരു വേദിയില്ല. സമീപഭാവിയിൽ തന്നെ “മഹത്തായ” ജനപ്രതിനിധി സഭയിൽ സംസാരിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം രാജ്യത്തെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിന് യുഎസ് സെനറ്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ തീർക്കുന്നതിന് 5.7 ബില്ല്യണ്‍ ഡോളര്‍ അനുവദിക്കണമെന്നതിനെതിരെയും ട്രഷറികള്‍ അടച്ചുപൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെയുമാണ് ബില്ലുകൾ. നിലവില്‍ യുഎസിലെ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരാണ് ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനതുടരുന്നതിനിടെ പ്രതിഷേധവുമയി ജനങ്ങളും രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍