UPDATES

വിദേശം

‘മഞ്ഞക്കോട്ട് പ്രക്ഷോഭം’ തണുക്കുന്നില്ല: അഞ്ചാമത്തെ ആഴ്ചാവസാനവും തെരുവുകളിലെത്തി

ജനങ്ങൾ പ്രക്ഷോഭത്തിനായി പുറത്തിറങ്ങരുതെന്ന് സർക്കാർ താക്കീത് നൽകിയിരുന്നു.

ഉയരുന്ന ഇന്ധനവിലയ്ക്കും ജീവിതച്ചെലവിനുമെതിരെ പ്രതിഷേധിക്കാൻ സോഷ്യൽ മീഡിയ വഴി സംഘടിച്ച ഫ്രാൻസിലെ ‘മഞ്ഞക്കോട്ട് പ്രക്ഷോഭകർ’ അഞ്ചാമത്തെ ആഴ്ചാവസാനവും തെരുവുകളിലിറങ്ങി. എല്ലാ ആഴ്ചാവസാനങ്ങളിലും ഫ്രാൻസിലെ തെരുവുകളിൽ പ്രക്ഷോഭം നടത്തിവരികയാണ് ഇവർ. ഫ്രാൻസിൽ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിനു മേൽ ഉയർന്ന നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. നിരക്ക് വർധന പിൻവലിച്ചെങ്കിലും പ്രക്ഷോഭകർ പിൻവാങ്ങിയിട്ടില്ല. ജീവിതച്ചെലവുകളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നതാണ് കാരണം. ഇത് ഒരു സർക്കാരിന്റെ നയങ്ങളോട് പൊതുവിൽ എതിർപ്പുള്ളവരുടെ പ്രക്ഷോഭമായി പരിണമിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

ജനങ്ങൾ പ്രക്ഷോഭത്തിനായി പുറത്തിറങ്ങരുതെന്ന് സർക്കാർ താക്കീത് നൽകിയിരുന്നു. ഇതിനെ അവഗണിച്ചാണ് പ്രക്ഷോഭകർ പുറത്തിറങ്ങിയത്. എട്ടായിരത്തോളം പൊലീസുകാരെ പ്രക്ഷോഭകരെ നേരിടാനായി ഫ്രാൻസ് സജ്ജീകരിച്ചിരുന്നു.

പാരിസിൽ ചാംപ്സ് എലിസീസ്, പ്ലേസ് ഡി ഒപെറ എന്നിവിടങ്ങളിലാണ് പ്രക്ഷോഭകർ സംഘടിച്ചെത്തിയത്. അതിശക്തമായ പൊലീസ് സന്നാഹങ്ങൾ രണ്ടിടത്തും ഉണ്ടായിരുന്നു. റോഡുകളിലേക്ക് പ്രക്ഷോഭകർ നീങ്ങാതിരിക്കാനും ബ്ലോക്കുണ്ടാക്കാതിരിക്കാനും പൊലീസ് സന്നാഹപ്പെട്ടു നിന്നു.

ചാംപ്സ് എലിസീസിൽ ഒരു ന്യൂഡ് പെർഫോമൻസ് സംഘത്തിന്റെ പ്രകടനവും നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍