UPDATES

വിദേശം

ക്ഷാമം രൂക്ഷം; അഭ്യന്തരയുദ്ധം തുടരുന്ന യമനില്‍ ഇല്ലാതാവാന്‍ പോവുന്നത് ഒരു തലമുറ

പോഷകാഹാരക്കുറവിനൊപ്പം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും ജനങ്ങളുടെയും അഭാര്‍ഥികളുടെയും ജീവന് വന്‍ ഭീഷണി ഉയര്‍ത്തുന്നതായും യുഎന്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധം തകര്‍ത്തെറിഞ്ഞ യമനില്‍ ക്ഷാമം രൂക്ഷമാണെന്ന് യുഎന്‍. അഞ്ച് ദശലക്ഷത്തിലധികം പേരാണ് രാജ്യത്ത് ക്ഷാമവും പോഷകാഹാരക്കുറവും നേരുടന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യമനിലെ ദയനീയാവസ്ഥ പ്രകടമാക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടാണ് യുഎന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

യമനിലെ അവസ്ഥപരിഗണിച്ച് യുഎഇ സഹായമെത്തിക്കാന്‍ സനായ്ക്കും ഹൊദെയ്ദിനും ഇടയില്‍ മനുഷ്യത്വ ഇടനാഴി സൃഷ്ടിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സഹായമെത്താന്‍ വന്‍ കാലതാമസമാണ് നേരിടുന്നത്. പോഷകാഹാരക്കുറവിനൊപ്പം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും ജനങ്ങളുടെയും അഭാര്‍ഥികളുടെയും ജീവന് വന്‍ ഭീഷണി ഉയര്‍ത്തുന്നതായും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. വളരെ പരിമിതമായ ചികില്‍സ സൗകര്യങ്ങളാണ് ഇവിടുള്ളതെന്നും അല്‍ജസീറ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യ പിന്തുണയ്ക്കുന്ന യമനിലെ സര്‍ക്കാരും ഇറാനുമായി ബന്ധം പുലര്‍ത്തുന്ന ഹൂതി വിമതരും തമ്മില്‍ മുന്നൂവര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധമാണ് രാജ്യത്തെ കടുത്ത ക്ഷാമത്തിലേക്ക് നയിക്കാനുണ്ടായ പ്രധാന കാരണം. ഇതോടെ ദശലക്ഷണങ്ങള്‍ മതിയായ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ലഭിക്കാതെ ദുരിതത്തിലാവുകയായിരുന്നു. ലക്ഷക്കണക്കിന് കുട്ടികളാണ് തങ്ങള്‍ക്ക് അടുത്ത ഭക്ഷണം എപ്പോള്‍ ലഭിക്കുമെന്ന് അറിയാതെ കഴിയുന്നതെന്ന് സേവ് ദ ചില്‍ഡ്രല്‍ ഇന്റര്‍നാഷനല്‍ സിഇഒ പറയുന്നു.

യുദ്ധം യമനില്‍ ഇല്ലാതാക്കാന്‍ പോവുന്നത് ഒരു തലമുറയെ ആണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശപ്പ് മുതല്‍ ബോംബുകള്‍ വരെ കുട്ടികള്‍ കുട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തുമ്പോള്‍ കോളറയടക്കമുള്ള പകര്‍ച്ച വ്യാധികളും ഇതിന്റെ തോത് വര്‍ധിപ്പിക്കുന്നു. വടക്കന്‍ യമനിലെ ആശപത്രികളില്‍ വിശന്നു കരയുന്ന ശോഷിച്ച ശരീരമുള്ള കുട്ടികള്‍ നിരവധിയാണെന്ന് റിപോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വന്‍ വിലയാണ് ഈടാക്കുന്നത്. ആശുപത്രി ചിലവുകള്‍ വഹിക്കാന്‍ കഴിയാത്തിനാല്‍ കുട്ടികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനാവാത്ത സ്ഥിതിയും ഇവിടങ്ങളില്‍ രൂക്ഷമാണെന്നും സന്നദ്ധസംഘടനകള്‍ പറയുന്നു.

സഹായം എത്തിക്കാനുള്ള പ്രധാനമാര്‍ഗമായി ഹൂഡതുറമുഖത്തിനായുള്ള പോരാട്ടം യമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. ചെറിയ സഹായങ്ങള്‍ പോലും എത്തിക്കാനാവാത്ത സ്ഥിതി ഉണ്ടാക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍