UPDATES

വിദേശം

സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു‌

37 വ‌ര്‍ഷം അധികാരത്തിൽ തുടർന്ന അദ്ദേഹം 2017 ലാണ് അദ്ദേഹം രാജി വെച്ചത്.

സിംബാബ്‌വേ യുടെ മുന്‍ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ സിംഗപ്പൂരിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ മുതൽ ചികിൽസയിലായിരുന്നു മുഗാബെ. സ്വതന്ത്ര്യാനന്തരം സിംബാബ്‌വേയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മുഗാബെ  63 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു 1980 ൽ മുഗാബെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്.

എന്നാല്‍  പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്തുകയും ഭരണഘടനയെ മാറ്റുകയും ചെയ്ത മുഗാബെയെ ആണ് പിന്നീട് ലോകം കണ്ടത്. 1987 ൽ ഭരണഘടന തിരുത്തി പ്രസിഡന്റ് പദവി ഏറ്റെടുക്കുകയുമായിരുന്നു.  37 വ‌ര്‍ഷം അധികാരത്തിൽ തുടർന്ന അദ്ദേഹം  2017 ലാണ് അദ്ദേഹം രാജി വെച്ചത്.

1924 ഫെബ്രുവരി 21ന് ജനിച്ച മുഗാബെ ദേശീയ വിപ്ലവകാരിയായാണ് ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. 1970 കളില്‍ അദ്ദേഹം സര്‍ക്കാരിനെതിരെ ഗറില്ലാ ക്യാംപയിന്‍ നടത്തി. വെള്ളക്കാർ നാട്ടുകാരിൽ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്.

Also Read- ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറെസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍