UPDATES

കായികം

ലോകകപ്പ്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പതറുന്നു. ബംഗ്ലാദേശിനെതിരെ 276 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാർ തുടക്കത്തിലെ കൂടാരം കയറി. 35 ഓവറില്‍ ആറ് ബാറ്റ്‌സ്മാന്‍മാരാണ് പുറത്തായത്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക മത്സരമാണ് ഇന്ന്. ഈ മത്സരത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്താകും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 275 റണ്‍സ് നേടി. മഹ്മുദുള്ളയുടെ കന്നി ഏകദിന സെഞ്ചുറിയും (103) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ 89 റണ്‍സും ആണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലോകകപ്പില്‍ ഒരു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ നേടുന്ന ആദ്യ സെഞ്ചുറിയാണ് അഡ്‌ലെയ്ഡിലേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍