UPDATES

യാത്ര

സ്വര്‍ഗത്തിലേക്കുള്ള തീവണ്ടിപ്പാതകള്‍: ലോകത്തിലെ മികച്ച ഏഴ് ട്രെയിന്‍ യാത്രകള്‍

ഒരുപക്ഷെ ട്രെയിന്‍ ജനാലയിലൂടെ ആയിരിക്കാം ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ ലഭിക്കുന്നത്.

ഒരുപക്ഷെ ട്രെയിന്‍ ജനാലയിലൂടെ ആയിരിക്കാം ലോകത്തെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ ലഭിക്കുന്നത്. ജൊഹാനസ്ബര്‍ഗ് മുതല്‍ ക്സിനിങ് വരെയുള്ള ആകര്‍ഷകമായ ചില തീവണ്ടി പാതകളാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ജൊഹാനസ്ബര്‍ഗ് മുതല്‍ കേപ് ടൗണ്‍ വരെ, ദക്ഷിണാഫ്രിക്ക

ദൈര്‍ഘ്യം : 951 മൈല്‍/26 മണിക്കൂര്‍
ചിലവ് : ഒരു സ്ലീപ്പറില്‍ 40 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 3651 രൂപ)

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ട്രെയിനാണ് പ്രീറ്റോറിയ മുതല്‍ കേപ് ടൗണ്‍ വരെ പോകുന്ന ബ്ലൂ ട്രെയിന്‍. ഈ വഴിയിലൂടെ തന്നെ രണ്ട് സാധാരണ തീവണ്ടികളും ഓടുന്നുണ്ട്. ജൊഹാനസ്ബര്‍ഗില്‍ നിന്നുമാണ് ഇത് യാത്ര ആരംഭിക്കുന്നത്. ചിലവ് കുറഞ്ഞ യാത്രക്കായി ഷൊഷോലോസ മെയ്ല്‍ ട്രെയിന്‍ ഉണ്ട്. ഇതിലും സ്ലീപ്പിങ് കാറും റെസ്റ്റോറന്റും ലഭ്യമാണ്. സ്വകാര്യ സ്ലീപ്പര്‍, മീല്‍സ്, ലോഞ്ച് ബാര്‍ എന്നിവ നല്‍കുന്നതാണ് പ്രീമിയര്‍ ക്ലാസ്സെ ട്രെയിന്‍ (ഏകദേശം 17,253 രൂപ). കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് കാരൂ മരുഭൂമി, ഹെക്സ് റിവര്‍ പാസ്, കേപ് വൈന്‍, ടേബിള്‍ മൗണ്ടെയ്ന്‍ അങ്ങനെ എല്ലായിടവും കാണാം.

ലണ്ടന്‍ മുതല്‍ ഫോര്‍ട്ട് വില്യം വരെ, യുകെ

ദൈര്‍ഘ്യം: 419 മൈല്‍/13 മണിക്കൂര്‍

ചിലവ് (ഒരാള്‍ക്ക്): 45 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 4108 രൂപ) മുതല്‍

കലെഡോണിയന്‍ സ്ലീപ്പറിന്, ബ്രിട്ടനിലെ അവസാനത്തെ സ്ലീപ്പര്‍ സെര്‍വീസുകളില്‍ ഒന്ന് (നൈറ്റ് റിവീര മുതല്‍ പെന്‍സന്‍സ് വരെയുള്ളതാണ് മറ്റൊന്ന്), 100 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ നവീകരണം ആണ് ഉദ്ദേശിക്കുന്നത്. ഡബിള്‍ ബെഡ്, സ്യൂറ്റ്, ഹൈലാന്‍ഡ് ഫുഡ്, അറാന്‍ ടോയ്‌ലറ്റ് ഉത്പന്നങ്ങള്‍ എന്നിവയാണ് പുതിയ തീവണ്ടികള്‍ക്ക് ലഭിക്കുക. ഈ ട്രെയിനുകള്‍ ആദ്യം ഒക്ടോബറില്‍ ലോലാന്‍ഡ് പാതയായ ലണ്ടന്‍ മുതല്‍ എഡിന്‍ബര്‍ഗ്/ഗ്ലാസ്‌ഗോ വരെയാണ് സര്‍വീസ് നടത്തുക. അടുത്ത വര്‍ഷം ഹൈലാന്‍ഡ് റൂട്ട് മുതല്‍ ഫോര്‍ട്ട് വില്യം വരെ പോകും. ഡിയര്‍സ്റ്റാള്‍ക്കര്‍ എന്ന ഹൈലാന്‍ഡ് സര്‍വീസ് ആണ് ബ്രിട്ടനിലെ പ്രശസ്തമായ ട്രെയിന്‍ യാത്ര. ഗ്ലാസ്ഗോ കഴിഞ്ഞാല്‍ ലോച് ട്രീഗ് മുതല്‍ ബെന്‍ നെവിസ് വരെയാണ് ഇത് പോകുന്നത്. ഫോര്‍ട്ട് വില്യം മുതല്‍ മല്ലൈഗ് മുതല്‍ ഹാരി പോര്‍ട്ടര്‍ ചിത്രത്തിലൂടെ പ്രശസ്തമായ ഗ്ലെന്‍ഫിനാന്‍ വയഡക്ട് മുതല്‍ സ്‌കൈ വരെയാണ് തീവണ്ടി പോകുന്നത്.

മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെ, തമിഴ് നാട്, ഇന്ത്യ

ദൈര്‍ഘ്യം: 29 മൈല്‍/5മണിക്കൂര്‍
ചിലവ്: 2737 രൂപ

ഊട്ടിയിലേയ്ക്ക് (ഉദഗമണ്ഡലം) പോകുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേ ഇന്ത്യയിലെ റാക്ക് പിനിയന്‍ സംവിധാനം ഉപയോഗിക്കുന്ന ഏക റെയില്‍വേ ആണ്. യൂനെസ്‌കോയുടെ ഇന്ത്യയിലെ മൗണ്ടൈന്‍ റയില്‍വേസ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മലയിടുക്ക്, തേയില തോട്ടം, കുന്നുകള്‍ ഒക്കെ  കടന്നാണ് നാരോ ഗേജ്തീ പാതയിലൂടെ ട്രെയിന്‍ പോകുന്നത്. 250 പാലങ്ങളും 16 ടണലുകളും കേറിയാണ് വണ്ടി നീങ്ങുന്നത്. ഈ വര്‍ഷം മുതല്‍ സ്റ്റീം എന്‍ജിന്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഏകദേശം 785 രൂപയാണ് നല്‍കേണ്ടത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.

ബെല്‍ഗ്രേവ് മുതല്‍ ജമ്പ്രൂക് വരെ, വിക്ടോറിയ, ഓസ്‌ട്രേലിയ

ദൈര്‍ഘ്യം : 15 മൈല്‍/2 മണിക്കൂര്‍
ചിലവ്: 28 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 2556 രൂപ)

മൈലുകളോളം നീണ്ടു കിടക്കുന്ന ട്രെയിന്‍ യാത്രകളാണ് ഓസ്‌ട്രേലിയയില്‍ ഉള്ളത്. 2,698 മൈല്‍ ഉള്ള സിഡ്നി മുതല്‍ പെര്‍ത് വരെയുള്ള ഇന്ത്യന്‍ പസിഫിക്കും അഡലൈഡ് മുതല്‍ ഡാര്‍വിന്‍ വരെയുള്ള ഘാനുമാണ് പ്രധാനം. നൂറ്റാണ്ട് പഴക്കമുള്ള പഫിങ് ബില്ലി എന്ന സ്റ്റീം ട്രെയിന്‍ മെല്‍ബര്‍ണിന് അടുത്തുള്ള ദന്തേനൊങ് മലനിരകളിലൂടെയാണ് പോകുന്നത്. ചരിത്രപ്രസിദ്ധമായ മോന്‍ബള്‍ക്ക് ക്രീക്ക് ട്രസ്റ്റല്‍ പാലം കടന്ന് പന്നച്ചെടി കാടുകള്‍ നിറഞ്ഞ എച്ചിഡ്ന്‍സും കോലാസും വഴിയാണ് നീങ്ങുന്നത്.

കൊളംബോ മുതല്‍ ജഫ്‌ന വരെ, ശ്രീലങ്ക

ദൈര്‍ഘ്യം : 190 മൈല്‍/6¾ മണിക്കൂര്‍
ചിലവ്: 3.50 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 319 രൂപ)

ആഭ്യന്തരയുദ്ധം കാരണം പതിറ്റാണ്ടുകളോളം ജാഫ്നയുടെ ടൂറിസം മേഖല തകര്‍ന്ന് കിടക്കുകയായിരുന്നു. 2013ല്‍ കൊളംമ്പൊയില്‍ നിന്നും വീണ്ടും റെയില്‍വേ ലൈനുകള്‍ തുറന്നു കൊടുത്തു. ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഏഴു മണിക്കൂര്‍ താഴെ മാത്രമേ സമയം എടുക്കുകയുള്ളു. 30 ദിവസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമല്ല, ഏജന്‍സി വഴി വേണം ബുക്ക് ചെയ്യാന്‍. തിരഞ്ഞെടുത്ത ചില ട്രെയിനുകളില്‍ ഒബ്സര്‍വേഷന്‍ കാറുകളും ലഭ്യമാണ്. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യുക.

ക്‌സിനിങ് മുതല്‍ ലാസ വരെ, ചൈന/ടിബറ്റ്

ദൈര്‍ഘ്യം : 1,225 മൈല്‍/21 മണിക്കൂര്‍

ചിലവ്: 55 ബ്രിട്ടീഷ് പൗണ്ട് മുതല്‍ (ഏകദേശം 5021 രൂപ)

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ ആണ് ചിങ്ങായി-ടിബറ്റ് റെയില്‍വേ. 5231 മീറ്റര്‍ കയറ്റമുള്ള കംഗുല പാസിലൂടെയാണ് പോകുന്നത്. ചൈനയുടെ പ്രധാന നഗരങ്ങളായ ബെയ്ജിംങില്‍ നിന്നും ഷാഹ്ങായില്‍ നിന്നും ലാസയിലേക്ക് നേരിട്ടുള്ള ദീര്‍ഘദൂര തീവണ്ടികളുണ്ട്. അതേസമയം നേരിട്ട് ലാസയിലേക്ക് പോകാതെ കുറച്ച് ദിവസം ക്‌സിനിങില്‍ താമസിക്കാം. ട്രെയിന്‍ കാരിയറില്‍ ഓക്സിജന്‍ നിറച്ചിട്ടുണ്ട്. മാത്രമല്ല യാത്രികര്‍ക്കായി പ്രത്യേക ഓക്സിജന്‍ ട്യൂബുകളും ലഭ്യമാണ്. വിദേശികള്‍ക്ക് ടിബറ്റില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് വേണം. ഇത് ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ലഭിക്കും. തണുത്തുറഞ്ഞ നദികളും, മഞ്ഞ് മൂടിയ മലകളും കൊണ്ട് ടിബറ്റന്‍ താഴ്വര അതിമനോഹരമാണ്. 2020തോടെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള സാങ്മുവിലേക്ക് റെയില്‍വേ ലൈനുകള്‍ നീട്ടാനുള്ള പദ്ധതികളുണ്ട്.

ബില്‍ബാവൂ മുതല്‍ ഫെറോള്‍ വരെ, സ്പെയ്ന്‍

ദൈര്‍ഘ്യം : 267 മൈല്‍/ 12½ മണിക്കൂര്‍

ചിലവ് : 52 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 4747.06)

സ്പെയിനിന്റെ വടക്കന്‍ തീരത്തുള്ള നാരോഗേജ് ഫീവ് ലൈന്‍ ഇവിടുത്തെ പ്രദേശവാസികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരാഴ്ചയോ അതില്‍ കൂടുതലോ (30 ദിവസത്തെ പാസിന് ഏകദേശം 8115.64രൂപ) കൂടുതലോ അവിടുത്തെ ഫിഷിംങ് വില്ലേജുകളിലോ, ബീച്ചുകളിലോ, പഴയ നഗരങ്ങളിലോ താമസിക്കാം. ഏകദേശം 54317.28 രൂപയ്ക്ക് ഒരാഴ്ചയുള്ള കുഡില്ലേറോ മുതല്‍ റിബഡെസെല്ല വരെയുള്ള ട്രെയിന്‍ യാത്ര ഇന്‍ട്രാവല്‍ നല്‍കുന്നു.

ഹാരിയും മേഗനും ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്നത് കാനഡയിലെ റിസോര്‍ട്ടില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍