UPDATES

വായിച്ചോ‌

ലോകത്തെ ഏറ്റവും വലിയ തൊപ്പിക്കല്ല് തെലങ്കാനയില്‍ കണ്ടെത്തി

തെലങ്കാന പുരാവസ്തു ഗവേഷണ വകുപ്പാണ് സിദ്ദിപേട്ടിലെ നര്‍മ്മത ഗ്രാമത്തില്‍ തൊപ്പിക്കല്ല് കണ്ടെത്തിയത്.

ലോകത്തെ ഏറ്റവും വലിയ തൊപ്പിക്കല്ല് തെലങ്കാനയിലെ സിദ്ദിപേട് ജില്ലയില്‍ കണ്ടെത്തി. തെലങ്കാന പുരാവസ്തു ഗവേഷണ വകുപ്പാണ് സിദ്ദിപേട്ടിലെ നര്‍മ്മത ഗ്രാമത്തില്‍ തൊപ്പിക്കല്ല് കണ്ടെത്തിയത്. പ്രാചീനകാലത്ത് ശവക്കല്ലറകളില്‍ ഉപയോഗിച്ചിരുന്നതാണ് തൊപ്പിക്കല്ല്. വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് 40 ടണ്‍ ഭാരമുള്ള ഈ തൊപ്പിക്കല്ല് പൊക്കിയെടുത്തത്.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ കീഴടിപള്ളൈ സന്ദൈപുദൂരില്‍ നിന്ന് കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച മുദ്രയടക്കം മൂവായിരത്തോളം പ്രാചീന വസ്തുക്കള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിന് ചുറ്റമുള്ള പ്രദേശം പ്രാചീനയുഗത്തില്‍ ലോകസഞ്ചാരികളും വ്യാപാരികളും ധാരാളമായി വന്നിരുന്ന വഴിയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു. ഹാരപ്പന്‍ സംസ്‌കാരത്തിന് സമാനമായ അഴുക്കുചാല്‍ സംവിധാനം ഇവിടെയുണ്ടായിരുന്നു.

വായനയ്ക്ക്:
https://goo.gl/lPlnAu

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍