UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കണ്ടെത്തുന്നു, റഷ്യ ന്യൂക്ലിയര്‍ ആക്രമണ ഭീതിയില്‍

Avatar

1905 ജനുവരി 25
ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കണ്ടെത്തുന്നു

സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന പ്രീമിയര്‍ ഖനിയില്‍ നിന്ന് 1905 ജനുവരി 25 ന് ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കണ്ടെത്തി. 3106 കാരറ്റുള്ള ഈ ഡയമണ്ടിന് 1.33 പൗണ്ട് ഭാരമുണ്ടായിരുന്നു. ഈ ഡയമണ്ട് കുള്ളിനന്‍ എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഫെഡറിക് വെല്‍സ് എന്ന വ്യക്തിയാണ് ഈ ഡയമണ്ട് കണ്ടെത്തുന്നത്. ഫെഡറിക് പിന്നീടിത് പ്രീമിയര്‍ ഖനിയുടെ ഉടമസ്ഥനായ സര്‍ തോമസ് കുള്ളിനന് കൈമാറുകയായിരുന്നു. അദ്ദേഹം ആ ഡയമണ്ട് ട്രാന്‍സ്വാല്‍ പ്രദേശത്തെ സര്‍ക്കാരിന് വില്‍ക്കുകയായിരുന്നു. ട്രാന്‍സ്വാല്‍ ഭരണകൂടം ഈ ഡയമണ്ട് ബ്രിട്ടനിലെ എഡ്വേര്‍ഡ് എഴാമന്‍ രാജാവിന് പിറന്നാള്‍ സമ്മാനമായി നല്‍കി.

1995 ജനുവരി 25
റഷ്യക്കു മേല്‍ ന്യൂക്ലിയര്‍ ആക്രമണ ഭീഷണി

റഷ്യയെ പരിഭ്രാന്തിയിലാഴ്ത്തി കൊണ്ട് 1995 ജനുവരി 26 ന് മോസ്‌കോയിലെ റഡാറുകളില്‍ തങ്ങള്‍ക്കുനേരെ കുതിക്കുന്നൊരു ന്യൂക്ലിയര്‍ മിസൈല്‍ വെളിപ്പെട്ടു. നോര്‍വെയ്ക്ക് സമീപത്തു നിന്നും ലോഞ്ച് ചെയ്‌തൊരു ന്യൂക്ലിയര്‍ മിസൈല്‍ ആയിരുന്നു അത്. മോസ്‌കോയെ ലക്ഷ്യമാക്കിയാണ് ആ മിസൈല്‍ തൊടുത്തുവിട്ടിരിക്കുന്നതെന്ന് റഷ്യ ഉറപ്പിച്ചു. ഉടന്‍ തന്നെ പ്രസിഡന്റ് ബോറിസ് യെത്സിന്‍ ന്യൂക്ലിയര്‍ കമാന്‍ഡ് സിസ്റ്റത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇത്തരമൊരു അടിയന്തിരാവസ്ഥ റഷ്യ നേരിടുന്നത് ഇതാദ്യമായിട്ടായിരുന്നു.

എന്നാല്‍ പിന്നീട് മനസ്സിലായത് ഈ ന്യൂക്ലിയര്‍ മിസൈലിന്റെ പരിധി റഷ്യക്ക് പുറത്തുവരെ ഉള്ളുവെന്നാണ്. റഷ്യ ഭയന്നുതുപോലെ മോസ്‌കോയെ ആക്രമിക്കാനുള്ളൊരു പദ്ധതിയായിരുന്നില്ല. നോര്‍വേയിലെ സ്പിറ്റ്‌സ്ബര്‍ഗനില്‍ നിന്നായിരുന്നു ഈ മിസൈല്‍ ലോഞ്ച് ചെയ്തത്. അതൊരു ശാസ്ത്രപരീക്ഷണത്തിന്റെ ഭാഗമായി നടത്തിയതുമായിരുന്നു. ഇത്തരമൊരു പ്രവര്‍ത്തി തങ്ങള്‍ നടത്തുന്നുണ്ടെന്ന് നോര്‍വെ റഷ്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ അറിയിപ്പ് കൊടുത്തിരുന്നതുമാണ്. എന്നാല്‍ മോസ്‌കോ ഈ വിവരം ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്നുമാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍