UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഏറ്റവും വലിയ വിമാനത്തിന്റെ പറക്കല്‍, സലാംഗ് തുരങ്കത്തിലെ സ്‌ഫോടനം

Avatar

1947 നവംബര്‍ 2
ലോകത്തിലെ ഏറ്റവും വലിയ വിമാനം പറക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ വിമാനം എന്ന റെക്കോര്‍ഡ് നേടിക്കൊണ്ട് ഹ്യൂഗ്‌സ് ഫ്‌ളൈയിംഗ് ബോട്ട് 1947 നവംബര്‍ 2 ന് ഒരു മൈല്‍ ദൂരം പറന്നു. മരംകൊണ്ട് നിര്‍മ്മിച്ച ഈ ഭീമാകാരമായ വിമാനം പറപ്പിച്ചത്, ഇത് രൂപകല്‍പ്പന ചെയത ഹവാര്‍ഡ് ഹ്യൂഗ്‌സ് ആയിരുന്നു. ലോംഗ് ബീച്ച് ഹാര്‍ബറിലൂടെയാണ് ഈ എച്ച്-4 എയര്‍ക്രാഫ്റ്റ് 70 അടി ഉയരത്തില്‍ ഒരു മൈല്‍ ദൂരം പറന്നത്. എന്നാല്‍ ഈ വിമാനം വിപണിയിലെത്തിക്കാന്‍ ഹ്യൂഗ്‌സ് ശ്രമിച്ചില്ല.

ഹോളിവുഡിലെ പ്രശ്‌സതനായ ഒരു നിര്‍മ്മാതാവ് കൂടിയായ ഹ്യൂഗ്‌സ് 1932 ല്‍ സ്ഥാപിച്ചതാണ് ഹ്യൂഗ്‌സ് എയര്‍ക്രാഫ്റ്റ് കമ്പനി. ഈ ഭീമാകാരമായ വിമാനം നിര്‍മ്മിച്ചതിനു പുറമെ മറ്റനവധി വിമാനസംബന്ധമായ നേട്ടങ്ങളും ഹ്യൂഗ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 1938 ല്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് ഹ്യൂഗ്‌സ് തന്റെ വിമാനത്തില്‍ മൂന്നു ദിവസവും 19 മണിക്കൂറും 41 മിനിട്ടും കൊണ്ട് ലോകം ചുറ്റിക്കൊണ്ട് റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്.

1982 നവംബര്‍ 2
സലാംഗ് തുരങ്കത്തില്‍ 3000 സോവിയറ്റ് സൈനികര്‍ കൊല്ലപ്പെടുന്നു

ശക്തിയേറിയൊരു ട്രക്ക് സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനിലെ സലാംഗ് തുരങ്കത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന സോവിയറ്റ് സേനയിലെ 3000 ത്തോളം സൈനികര്‍ കൊല്ലപ്പെട്ടു. 1982 നവംബര്‍ 2 നായിരുന്നു ഈ ദുരന്തം സംഭവിച്ചത്. കാബൂളിലേക്കുള്ള യാത്രയിലായിരുന്നു സൈനികര്‍. സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ ദൗത്യത്തിലേറ്റ ഏറ്റവുംവലിയ തിരിച്ചടികളിലൊന്നായിരുന്നു ഈ ദുരന്തം.

1.7 മൈല്‍ ദൂരമുള്ള ഈ തുരങ്കം ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കപാതകളിലൊന്നാണ്. 1970 കളില്‍ സോവിയറ്റ് യൂണിയന്‍ തന്നെയാണ് ഈ തുരങ്കം നിര്‍മ്മിച്ചതും. മൂപ്പത് സൈനിക വാഹനങ്ങളാണ് അന്നത്തെ സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍