UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബാകു ഭൂഗര്‍ഭ ദുരന്തവും പെഷവാര്‍ സ്‌ഫോടനവും

Avatar

1995 ഒക്ടോബര്‍ 28
ബാകുവില്‍ ഭൂഗര്‍ഭ ദുരന്തം

ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ദുരന്തത്തിനാണ് 1995 ഒക്ടോബര്‍ 28 ന് അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകു സാക്ഷിയാകേണ്ടി വന്നത്. ഉല്‍ദുസ് മെട്രോ സ്‌റ്റേഷനും നരിമാന്‍ നരിമാനോവ് സ്‌റ്റേഷനും ഇടയില്‍ ഉണ്ടായ മെട്രോ ട്രെയിനിലുണ്ടായ തീപിടുത്തമാണ് ലോകത്തെ നടുക്കിയ ദുരന്തമായി മാറിയത്. മുന്നൂറോളം പേരാണ് അന്ന് വെന്തുമരിച്ചത്. 250 ഓളം പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അട്ടിമറി സാധ്യതകളൊന്നും ഈ ദുരന്തത്തിന് പിന്നിലില്ലെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു.

ബാകു ദുരന്തത്തിന് മുമ്പ് ലോകം ഞെട്ടിത്തെറിച്ച മറ്റൊരു ഭൂഗര്‍ഭ ദുരന്തം സംഭവിച്ചത് 1918 ല്‍ ന്യുയോര്‍ക്കിലായിരുന്നു. മല്‍ബോണ്‍ സ്ട്രീറ്റില്‍ നടന്ന ഭൂഗര്‍ഭ മെട്രോ തീപിടുത്തത്തില്‍ 93 പേരാണ് കൊല്ലപ്പെട്ടത്. ബാകു അപകടം നടക്കുന്നതുവരെ ന്യുയോര്‍ക്ക് അപകടമായിരുന്നു ഏറ്റവും വലിയ ഭൂഗര്‍ഭ ദുരന്തമായി കണക്കാക്കിയിരുന്നത്. 1903 ല്‍ പാരിസ് മെട്രോയിലും തീപിടുത്തം നടന്നിരുന്നു. അന്ന് 84 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

2009 ഒക്ടോബര്‍ 28 
പെഷവാര്‍ സ്‌ഫോടനം

പാക്കിസ്ഥാനിലെ പ്രശ്‌നബാധിത പ്രദേശമെന്ന് കുപ്രസിദ്ധി പേറുന്ന ഖൈബര്‍ പഷ്തൂണിന്റെ തലസ്ഥാനമായ പെഷവാറില്‍ 2009 ഒക്ടോബര്‍ 28 ന് വലിയൊരു സ്ഫോടനം നടന്നു.137 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ പ്രധാനമായും ഇരകളായത് സ്ത്രീകളും കുട്ടികളുമായിരുന്നു. പെഷവാറിലെ ജനത്തിരക്കേറിയ മീന ബസാറില്‍ ഒരു കാറില്‍ നിറച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

2007 ലെ കറാച്ചി സ്‌ഫോടനത്തിനുശേഷം പാക്കിസ്ഥാന്‍ കണ്ട രണ്ടാമത്തെ വലിയ സ്‌ഫോടനമായിരുന്നു പെഷവാറിലേത്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പെഷവാറില്‍ സ്‌ഫോടനങ്ങള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. അല്‍ ഖ്വയ്ദയുടെയും തെഹ്‌രിക് ഇ താലിബാന്റെയും പ്രധാനകേന്ദ്രമാണ് പെഷവാര്‍.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍