UPDATES

ഓട്ടോമൊബൈല്‍

ഇനി റോഡിലും ആകാശത്തും സുഖമായി കറങ്ങാം; പറക്കും കാര്‍ എത്തിപ്പോയി

പറക്കും കാറിന്റെ ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡലുകളാണ് കമ്പിനി ആദ്യം ഇറക്കിയിരിക്കുന്നത്

ഇത്രയും നാള്‍ നമ്മള്‍ പറക്കും കാറിനെകുറിച്ച് കേട്ടുകൊണ്ടിരുന്നത് പരീക്ഷണം നടക്കുന്നു, ഭാവിയില്‍ എത്തും എന്നൊക്കെയാണ്. എന്നാല്‍ വിപണിയില്‍ ഇപ്പോള്‍ പറക്കും കാര്‍ ശരിക്കും എത്തി. ഡച്ച് കമ്പിനി പിഎഎല്‍ വി-യാണ് ആഗോളതലത്തില്‍ പറക്കും കാര്‍ വില്‍പ്പനയക്കെത്തിക്കാന്‍ ഒരുങ്ങുന്നത്. പ്രീബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെങ്കിലും 2018 അവസാനത്തോടെ കാര്‍ കൈയില്‍ കിട്ടൂ. പറക്കു കാറിന്റെ ആശയവുമായി പല വന്‍ കമ്പിനികളും എത്തിയിരുന്നുവെങഅകിലും പൂര്‍ണമായ ഒരു പറക്കും കാര്‍ തയ്യാറാക്കിയത് പിഎഎല്‍ വി-ആണ്.

ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്‌പോര്‍ട്ട് എന്നീ രണ്ട് മോഡലുകളാണ് കമ്പിനി ആദ്യം ഇറക്കിയിരിക്കുന്നത്. ലിബര്‍ട്ടി പൈനിയര്‍ എഡിഷന് 3.5 കോടി രൂപയാണ് വിപണി വില. ഈ മോഡലിന്റെ 90 യൂണിറ്റുകള്‍ വിറ്റഴിച്ച ശേഷം ലിബര്‍ട്ടി സ്‌പോര്‍ട്ട് വില്‍പ്പനയ്‌ക്കെത്തും. ഈ മോഡലിന് 2.1 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.

ഹെലികോപ്റ്ററിനെ മാതൃകയാക്കിയാണ് പറക്കും കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഈ മുചക്ര വാഹനത്തില്‍ രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. ചുവന്ന നിറത്തിലുള്ള ലിബര്‍ട്ടി വേരിയന്റുകളാണ് പുറത്തിക്കുക. ആകാശത്ത് മണിക്കൂറില്‍ 180.3 കിലോമീറ്ററും നിരത്തില്‍ മണിക്കൂറില്‍ 161 കിലോമീറ്ററായിരിക്കും ഇതിന്റെ പരമാവധി വേഗത. ഏകദേശം 3500 മീറ്റര്‍ ഉയരത്തില്‍ വരെ ലിബര്‍ട്ടിക്ക് പറക്കാന്‍ സാധിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീര്‍ വേഗത കൈവരിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മാത്രം എടുക്കുന്ന പറക്കും കാറിന്റെ ഇന്ധനക്ഷമത 11.1 കിലോമീറ്ററാണ്.

സാധാരണ വിമാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നിടത്ത് നിന്ന് തന്നെ പറന്നുയരാനുള്ള ഈ കാറിന് സാധിക്കും. കൂടാതെ ഏത് ദുര്‍ഘട പാതയിലും ലാന്‍ഡ് ചെയ്യാമെന്ന്ത് ഇതിന്റെ മേന്മയാണ്. കാറില്‍ നിന്ന് ചിറകുവിരിച്ച് വിമാനമാകുവാന്‍ 5 മുതല്‍ 10 മിനിറ്റാണ് ആവശ്യം. നിരത്തിലോടുമ്പോള്‍ 99 ബിഎച്ച്പി കരുത്തും പറന്നുയരുമ്പോള്‍ 197 ബിഎച്ച്പി കരുത്തുമാണ് എഞ്ചിന്‍ നല്‍കുക.

എഞ്ചിനൊപ്പം ഫ്‌ളൈയിങ് ലീഫ് പ്രവര്‍ത്തിക്കുമ്പോള്‍ ഹെലികോപ്റ്ററിനെക്കാള്‍ വളരെ കുറഞ്ഞ ശബ്ദമെ ഈ കാര്‍ സൃഷ്ടിക്കുകയുള്ളൂ.പക്ഷെ പറക്കും കാര്‍ ഓടിക്കാന്‍ സാധാരണ ഡ്രൈവിങ്ങ് ലൈസന്‍സ് മാത്രം പോരാ. ലിബര്‍ട്ടി ഓടിക്കാന്‍ ഒരു അംഗീകൃത ഫ്‌ളൈറ്റ് സ്‌കൂളില്‍ നിന്നെടുത്ത പൈലറ്റ് ലൈസന്‍സ് നിര്‍ബന്ധമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍