UPDATES

സയന്‍സ്/ടെക്നോളജി

ആദ്യ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ അച്ഛനാകുന്നു

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലോകത്ത് ആദ്യമായി ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ അച്ഛന്‍ ആകുന്നു. അദ്ദേഹത്തിന്റെ കാമുകി ഗര്‍ഭിണിയാണെന്ന് അറിയിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആറ് മാസം മുമ്പ് ഒരു 21-കാരനിലാണ് ലിംഗം മാറ്റിവച്ചത്. ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ അണുബാധ കാരണം ഇയാളുടെ ലിംഗം നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഖോസ വംശജര്‍ മുതിര്‍ന്നവരില്‍ സുന്നത്ത് നടത്തുന്ന പതിവുണ്ട്. സുന്നത്തിനുശേഷം ശുദ്ധിയില്ലായ്മ കാരണം അണുബാധ ഉണ്ടാകുകയും ലിംഗം മുറിച്ചു കളയും ചെയ്യേണ്ടി വരികയും ചെയ്യും. വര്‍ഷംതോറും 250-ഓളം പേരുടെ ലിംഗം ഇക്കാരണങ്ങളാല്‍ മുറിച്ചു മാറ്റപ്പെടുന്നുണ്ട്. അങ്ങനെ ലിംഗം നഷ്ടപ്പെട്ടയാളാണ് ഈ വാര്‍ത്തയിലെ വ്യക്തി. കഴിഞ്ഞ മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലന്‍പോഷ് സര്‍വകലാശാലയിലെ യൂറോളജിസ്റ്റായ പ്രൊഫ ആന്ദ്രേ വാന്‍ ദേര്‍ മെര്‍വെയുടെ നേതൃത്വത്തിലെ ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നടത്തിയത്.

ഒരു അവയവം മാറ്റിവയ്ക്കുന്നത് ചെറിയ കാര്യമാണെങ്കിലും ലൈംഗിക അവയവം മാറ്റി വയ്ക്കുന്നത് മാനസികമായ ആഘാതം ഉണ്ടാക്കും. അവയവം ലൈംഗിക, വിസര്‍ജ്യ ആവശ്യങ്ങളും കൃത്യമായി നിറവേറ്റിയാലും മാനസികമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 2006-ല്‍ ആദ്യമായി ലിംഗ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ചൈനാക്കാരന്‍ ശസ്ത്രക്രിയ്ക്കുശേഷം 10 ദിവസം കഴിഞ്ഞ് ലിംഗം എടുത്തു കളയാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍