UPDATES

വായിച്ചോ‌

ലോകത്തെ നീളം കൂടിയ കടല്‍ പാലം ഹോങ്കോംഗില്‍ നിന്ന് മക്കാവുവിലേയ്ക്ക്: വണ്ടിയോടിക്കാന്‍ പ്രത്യേക പെര്‍മിറ്റ് വേണം

20 ബില്യണ്‍ ഡോളര്‍ (14,69,78,00,00,00 ഇന്ത്യന്‍ രൂപ) ചിലവിലാണ് ഹോങ്കോംഗ് – സുഹായ് – മക്കാവു കടല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ചൈന നിര്‍മ്മിച്ചിരിക്കുന്നത് ഹോങ്കോംഗില്‍ നിന്ന് മക്കാവുവിലേയ്ക്കാണ്. ഈയാഴ്ച പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുകയാണ്. അതേസമയം പ്രത്യേക പെര്‍മിറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമേ 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിലൂടെ വാഹനമോടിക്കാന്‍ അനുമതിയുണ്ടാകൂ. സ്വയംഭരണാവകാശമുള്ള ഹോങ്കോംഗിനെ ചൈനീസ് മുഖ്യധാരയുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശം ഗവണ്‍മെന്റിനുണ്ട്. 20 ബില്യണ്‍ ഡോളര്‍ (14,69,78,00,00,00 ഇന്ത്യന്‍ രൂപ) ചിലവിലാണ് ഹോങ്കോംഗ് – സുഹായ് – മക്കാവു കടല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് ഉദ്ഘാടനത്തിനെത്തുമെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് മക്കാവു.

വായനയ്ക്ക്: https://goo.gl/pzVdde

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍