UPDATES

ഓട്ടോമൊബൈല്‍

71 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂട്ടറിന് പ്രതീക്ഷിക്കുന്ന വില 2.11 കോടി രൂപ

1946-ല്‍ നിര്‍മ്മിച്ച ഈ സ്‌കൂട്ടറില്‍ 98 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്

71 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂട്ടറിന് പ്രതീക്ഷിക്കുന്ന വില എത്രയാണെന്നറിയാമോ? അധികം ഒന്നുമില്ല 2.11 കോടി രൂപ (മൂന്നു ലക്ഷം യൂറോ). നിലവില്‍ ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടറാണിത്. ഒരു ഓണ്‍ലൈന്‍ ലേല സൈറ്റിലാണ് ഈ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ലേലം വിളിക്കാനുള്ള അവസരം മാര്‍ച്ച് 28 വരെയുണ്ട്. ഓണ്‍ലൈന്‍ ലേലത്തിനു നേതൃത്വം നല്‍കുന്നത് ഡേവിഡെ മാരെല്ലിയെന്ന വെസ്പ വിദഗ്ധനാണ്.

1946-ല്‍ നിര്‍മ്മിച്ച ഈ സ്‌കൂട്ടറില്‍ 98 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 2 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. മൂന്ന് സ്പീഡുള്ള ഗിയര്‍ബോക്‌സാണിതിന്. വെസ്പ ആദ്യം നിര്‍മ്മിച്ച സ്‌കൂട്ടറുകളില്‍ മൂന്നാമത്തേതാണ് ഇത്. ഈ മാതൃകയിലുള്ള 60 സ്‌കൂട്ടറുകളാണ് കമ്പിനി നിര്‍മ്മിച്ചിരിക്കുന്നത്.

യുദ്ധവിമാനങ്ങളാണുണ്ടാക്കിയിരുന്ന പിയാജിയോ എന്ന ഇറ്റലിയന്‍ കമ്പനിയാണ് വെസ്പ സ്‌കൂട്ടര്‍ നിര്‍മ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇറ്റലി ജര്‍മനിയുമായി സഹകരിച്ചിരുന്നതുകൊണ്ട് പിന്നീട് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ കമ്പിനിയെ അനുവദിച്ചില്ല. തുടര്‍ന്നായിരുന്നു അവര്‍ വെസ്പ സ്‌കൂട്ടറുകളുടെ നിര്‍മാണത്തിലേക്ക് എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍