UPDATES

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സാറാ ജോസഫും തിരിച്ചു നല്‍കും

Avatar

അഴിമുഖം പ്രതിനിധി

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രമുഖ സാഹിത്യകാരി സാറാ ജോസഫ്. എഴുത്തുകാരെ കൊല്ലുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുകയും ചെയ്ത് ഇന്ത്യയുടെ ബഹുസ്വരതെയ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് എതിരെയുള്ള പ്രതിഷേധമായാണ് അവാര്‍ഡ് തിരിച്ചു നല്‍കുകയും ചെയ്യുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണ്‌. ഹിന്ദുത്വ വര്‍ഗീയത ശക്തിപ്പെടുന്നു. അതിന്‌ കേന്ദ്ര സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി ഒമ്പത് ദിവസം മൗനം പാലിച്ചു. ഈ മൗനത്തെ ഇന്ത്യ ഭയത്തോടെ ശ്രദ്ധയിലെടുക്കേണ്ട ഒന്നാണെന്ന് അവര്‍ പറഞ്ഞു. തീരുമാനം വൈകിപ്പോയെന്ന് അറിയാമെന്നും പുരസ്‌കാരത്തുക സമാഹരിക്കാനുള്ള താമസം കാരണമാണ് ഇതുണ്ടായതെന്നും അവര്‍ വിശദീകരിച്ചു. ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് 2003-ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.50,000 രൂപയും ശില്പവും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍