UPDATES

സാഹിത്യ അക്കാദമിയുടെ മൗനം: എഴുത്തുകാര്‍ പ്രതിഷേധ പ്രകടനം നടത്തി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ പ്രമുഖ എഴുത്തുകാര്‍ സാഹിത്യ അക്കാദമിയില്‍ നിശബ്ദ പ്രതിഷേധ മാര്‍ച്ച് നടത്തി. ദല്‍ഹി ശ്രീറാം സെന്ററിന് മുന്നില്‍ നിന്നും അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. യുക്തിവാദിയായ എംഎം കല്‍ബുല്‍ഗിയുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും അക്കാദമി പുലര്‍ത്തിയ മൗനത്തില്‍ പ്രതിഷേധിച്ച് 40-ല്‍ അധികം എഴുത്തുകാരാണ് അവരുടെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയിരുന്നത്. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അക്കാദമി യോഗം ചേരുന്നുണ്ട്. ഞങ്ങള്‍ കാണുന്നതിനെ കുറിച്ച് എഴുതാന്‍ ഞങ്ങളെ അനുവദിക്കാത്തപ്പോള്‍ ഞങ്ങള്‍ എന്തു ചെയ്യും എന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഗീതാ ഹരിഹരന്‍ ചോദിക്കുന്നു. എഴുത്തുകാരുടെ പ്രതിഷേധം നിര്‍മ്മിക്കപ്പെട്ട ഒന്നാണെന്ന് പറഞ്ഞ് സര്‍ക്കാരും ബിജെപിയും തള്ളിക്കളഞ്ഞിരുന്നു. 1984-ല്‍ സിഖുകാര്‍ കൊല്ലപ്പെട്ടപ്പോഴും അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം ഹനിക്കപ്പെട്ടപ്പോഴും ഈ എഴുത്തുകാര്‍ എവിടെ പോയിരുന്നുവെന്ന ചോദ്യം ഉയര്‍ത്തിയാണ് ഈ പ്രതിഷേധത്തെ കേന്ദ്രവും ബിജെപിയും നേരിടുന്നത്. വിവിധ ഭാഷകളില്‍ നിന്നുള്ള എഴുത്തുകാര്‍ ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി കൊണ്ട് നടത്തിയ മാര്‍ച്ചിനുശേഷം എഴുത്തുകാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ വിശ്വനാഥ് തിവാരിക്ക് ഒരു മൊമ്മോറാണ്ടവും കൈമാറി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍