UPDATES

എഴുത്തുകാരുടേത് കടലാസ് വിപ്ലവമെന്ന് അരുണ്‍ ജെറ്റ്‌ലി

Avatar

അഴിമുഖം പ്രതിനിധി

രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയ്ക്ക്‌ എതിരെ അവാര്‍ഡുകള്‍ തിരിച്ചു നല്‍കി കൊണ്ട് പ്രതികരിച്ച സാഹിത്യകാരന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി രംഗത്തത്തെി. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കി ബഹുമാനിച്ച ഇടത്, നെഹ്‌റുവിയന്‍ സാഹിത്യകാരന്‍മാരുടെ പ്രതിഷേധം നിര്‍മ്മിക്കപ്പെട്ട ഒന്നാണെന്ന് ജെറ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍സര്‍ക്കാരിന്റെ പരിലാളന ലഭിച്ചിരുന്നവര്‍ 2014 മെയില്‍ അധികാരത്തില്‍ എത്തിയ പുതിയ സര്‍ക്കാരിനോട് അസ്വസ്ഥതയുണ്ടെന്നത് വ്യക്തമാണ്. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഈ അതൃപ്തിയെ പരിപോഷിപ്പിച്ചുവെന്ന് അദ്ദേഹം കുറിച്ചു.

ദാദ്രിയില്‍ ന്യൂനപക്ഷ സമുദായത്തിലെ ഒരാളെ തല്ലിക്കൊന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. ശരിയായി ചിന്തിക്കുന്ന ഒരു വ്യക്തിക്കും അത്തരമൊരു പ്രവര്‍ത്തിയെ ന്യായീകരിക്കാനോ പൊറുക്കാനോ കഴിയുകയില്ല. സാഹിത്യ അക്കാദമി നല്‍കിയ അവാര്‍ഡുകള്‍ ഒരു കൂട്ടം എഴുത്തുകാര്‍ ഈ സംഭവത്തെ തുടര്‍ന്ന് തിരികെ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രാജ്യത്ത് അസഹിഷ്ണുതയുടെ അന്തരീക്ഷം ഉണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് ഈ എഴുത്തുകാരുടെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും ജെറ്റ്‌ലി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍