UPDATES

ന്യൂസ് അപ്ഡേറ്റ്സ്

WTO സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഇന്ത്യക്കാവുമോ?

Avatar

ടീം അഴിമുഖം


പടിഞ്ഞാറന്‍ രാജ്യങ്ങളെ ഏറെ അസംതൃപ്തരാക്കിക്കൊണ്ട് ലോക വ്യാപാര കരാറിന് ഇന്ത്യ തടയിട്ടിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ തത്വത്തില്‍ അംഗീകരിച്ചതാണിത്. ഭക്ഷ്യശേഖരം സൃഷ്ടിക്കുന്നതിനേയും, ഭക്ഷ്യ സബ്സിഡിയേയും കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ നേരിടാന്‍ ലോക വ്യാപാര സംഘടന ശ്രമിക്കുന്നതോടൊപ്പംവ്യാപാരം സുഗമമാക്കുന്നതിനുള്ള Trade Facilitation Agreement (TFA) നടപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇത്തരം ആശങ്കകള്‍ 2017-ല്‍ നോക്കാം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. പക്ഷേ നിലവിലെ എന്‍ ഡി എ സര്‍ക്കാര്‍ പറയുന്നത്, മുന്‍ യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തെറ്റായ നിലപാടാണ്എടുത്തതെന്നാണ്.

രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരം സുഗമമാക്കുന്നതിനും പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിനുമുള്ള ടി എഫ് എ നടപ്പാക്കുന്നത് 2014 ഡിസംബര്‍ 31 വരെ നീട്ടിവെക്കാന്‍ ഇന്ത്യ ആവശ്യപ്പെടും.

കഴിഞ്ഞ വര്‍ഷം നടന്ന ബാലി മന്ത്രിതല യോഗത്തില്‍ WTO അംഗരാജ്യങ്ങള്‍, വ്യാപാരം സുഗമവും വേഗത്തിലും ചെലവുകുറഞ്ഞതും ആക്കുന്നതിനായിTFA ജൂലായ് 31 മുതല്‍ അംഗീകരിച്ച്, വ്യാപാരസംവിധാനങ്ങള്‍ സുതാര്യമാക്കാനും ചുവപ്പുനാട കുറയ്ക്കാനും തീരുമാനിച്ചിരുന്നു.

ഭക്ഷ്യ സബ്സിഡിയുടെ കാര്യത്തില്‍ ഒരു ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍, ഇന്ത്യയുടെ ഭക്ഷ്യധാന്യത്തിന്റെ കരുതല്‍ ശേഖരം പോലുള്ള പൊതു ഭക്ഷ്യശേഖര പരിപാടികളെ, കര്‍ഷകര്‍ക്കുള്ള സബ്സിഡിയുടെ നിലവിലെ പരിധി ദോഷകരമായി ബാധിക്കുമെന്നാണ് ന്യൂഡല്‍ഹിയുടെ നിലപാട്. 

നിലവിലെ ചട്ടങ്ങള്‍ ഭക്ഷ്യ സബ്സിഡിയുടെ പരിധി ഉത്പാദനത്തിന്റെ 10 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. പക്ഷേ താങ്ങുവിലയുടെ കാര്യത്തില്‍ രണ്ടു പതിറ്റാണ്ടു മുമ്പുണ്ടാക്കിയ നിര്‍ണ്ണയരീതി അനുസരിച്ചാണെങ്കില്‍ പല രാജ്യങ്ങള്‍ക്കും ആ പരിധിയില്‍ ഒതുങ്ങിനില്‍ക്കുക ദുഷ്ക്കരമാകും. അങ്ങനെയല്ലെങ്കില്‍ അത് വ്യാപാരസംഘടനയുടെ കടുത്ത പിഴ ചുമത്തലിലേക്ക് നയിക്കുകയും ചെയ്യും. ഇത് കുറഞ്ഞ താങ്ങുവില (MSP) നല്‍കിക്കൊണ്ട് ഭക്ഷ്യശേഖരം സൃഷ്ടിക്കുന്നതിനെയും, ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയെയും പ്രതികൂലമായി ബാധിക്കും.

ഇന്ത്യയുടെ ഭാഗത്തുനിന്നും നോക്കിയാല്‍ MSP നയം, കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. ഇത് തകിടം മറിക്കുകയെന്നാല്‍ ഇന്ത്യയുടെ പകുതിയോളം ജനതയുടെ ഉപജീവനസുരക്ഷയെ ഇല്ലാതാക്കുക എന്നതുകൂടിയാണ്. ഇന്ത്യന്‍ കര്‍ഷകരില്‍ 90%-വും വിഭവസ്രോതസ്സുകളുടെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. 10 ഹെക്ടറില്‍  താഴെ ജലസേചനസൌകര്യമില്ലാത്ത ഭൂമിയാണ് ഇവരില്‍ ഏറെപ്പേരും കൈവശം വെക്കുന്നത്. 

വികസിത രാജ്യങ്ങള്‍ TFA അംഗീകരിക്കാന്‍ തിടുക്കം കൂട്ടുന്നത്, അതവര്‍ക്ക് വലിയൊരു വിപണി തുറന്നുകൊടുക്കുന്നതിനാലാണ് എന്നു ഇന്ത്യ പറയുന്നു. എന്നാല്‍ ഇതു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവര്‍ തയ്യാറല്ലതാനും. 

 

2014- ഡിസംബര്‍  31-ല്‍ ഒരു പരിഹാരം കണ്ടെത്തുന്നതുവരേയും വിവിധ ഘട്ടങ്ങളിലേക്ക് കൃത്യമായ സമയക്രമങ്ങളുമായി ഒരു മാര്‍ഗരേഖ ഉണ്ടാക്കാനും ഈ വര്‍ഷം ഒക്ടോബറില്‍ ചേരുന്ന WTO പൊതുസമിതിയില്‍ ഇതിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തും.

TFA നടപ്പാക്കിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതില്‍ വിലപേശലിനുള്ള ശക്തി നഷ്ടപ്പെടുമെന്നും ഇന്ത്യ ഭയക്കുന്നുണ്ട്.

എന്നാല്‍ അല്പം  സാഹസികമായ ഈ നിലപാട് , കേവലഭൂരിപക്ഷപ്രകാരം TFA അംഗീകരിക്കാന്‍ WTO തീരുമാനിച്ചാല്‍ ഇന്ത്യയെ മൂലക്കിരുത്താനും ഇടയാക്കും എന്ന അപായസാധ്യതയുമുണ്ട്. മാത്രവുമല്ല വികസിത രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉഭയകക്ഷി വാണിജ്യ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. TFA നടപടിക്രമ ഭേദഗതി, കേവല ഭൂരിപക്ഷത്തിലൂടെ അംഗീകരിക്കാവുന്നതാണ്. അതേസമയം, വോട്ടെടുപ്പിനുള്ള സാധ്യത WTO-യില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല.

സര്‍ക്കാരിന് തങ്ങളുടെ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കായി കൃഷിക്കാര്‍ക്ക് നല്‍കാവുന്ന കുറഞ്ഞ താങ്ങുവിലക്ക് WTO-യുടെ ചട്ടപ്രകാരം സ്ഥിരമായ ഒരു പരിധി ഏര്‍പ്പെടുത്തുന്നു. എന്നാല്‍ കുറഞ്ഞ താങ്ങുവിലക്ക് ഇങ്ങനെ ഒരു പരിധി നിശ്ചയിക്കാനാവില്ലെന്നും, ഉയര്‍ന്ന സംഭരണവിലയില്‍ വാര്‍ഷിക പണപ്പെരുപ്പനിരക്ക് പ്രതിഫലിക്കേണ്ടതുണ്ടെന്നുമാണ് ഇന്ത്യയുടെ വാദം. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ആധാരമാക്കിയാല്‍ ഇന്ത്യയുടെ സംഭരണവില ന്യായീകരിക്കാന്‍ കഴിയുന്നതുംWTO-യുടെ പരിധിക്കുള്ളില്‍ വരികയും ചെയ്യുന്നതുമാണ്.

ഈ വാദം ഇന്ത്യ ബാലിയിലും അവതരിപ്പിച്ചിരുന്നു. അതിനു G-33 രാജ്യങ്ങളുടെയടക്കം പിന്തുണയും കിട്ടി. ഈ വാദത്തെ അധികരിച്ച്, യു എസ് നേതൃത്വത്തിലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നാല് വര്‍ഷം കഴിഞ്ഞുചേരുന്ന അടുത്ത WTO മന്ത്രിതല യോഗത്തിന് മുമ്പായി ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താമെന്നും സമ്മതിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള  അന്നത്തെ പ്രതിപക്ഷ അംഗങ്ങളുടെ സാന്നിധ്യത്തില്‍ യു പി എ സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് നല്‍കുന്ന സംഭരണ വിലയുടെ കാര്യത്തില്‍ അടുത്ത മന്ത്രിതല യോഗം ഒരു തീരുമാനത്തിലെത്തുംവരെ, ഇന്ത്യയുടെ ഭക്ഷ്യ സംഭരണ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിച്ചാല്‍ TFA –യില്‍ ഒപ്പിടാമെന്ന ധാരണയിലാണ് അന്ന് ബി ജെ പിയും എത്തിച്ചേര്‍ന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ആരോഗ്യ സുരക്ഷ ഉന്നതര്ക്ക്  മാത്രമോ?
ബില്ലു കൊണ്ട് വിശപ്പ് മാറുമോ?
പാലില്ലാത്ത ഐസ്ക്രീം ഡാൻസില്ലാത്ത കല്ല്യാണം പോലെ
റാന്ബാക്‌സിയുടെ തട്ടിപ്പ് മരുന്ന് നിങ്ങളും കഴിച്ചിട്ടുണ്ടോ?
സെന്‍ X ഭഗവതി: അതികായര്‍ ഏറ്റുമുട്ടുമ്പോള്‍

കര്‍ഷകരുടെ മൊത്തം ചെലവിനെക്കാള്‍ 50 ശതമാനത്തിലേറെ ലാഭവിഹിതം ലഭിക്കുമെന്ന് മോദി നല്കിയ ഉറപ്പും WTO –യില്‍ ഇന്ത്യ സ്വരം കനപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ WTO-വില്‍ ഒരു ഉറപ്പ് നല്‍കരുതെന്ന് സംഘപരിവാറും മോദിയോട് ആവശ്യപ്പെട്ടിരിക്കാം.

ശ്രദ്ധേയമായൊരു കാര്യം പാകിസ്ഥാനും ബൃഹത്തായൊരു ഭക്ഷ്യ സംഭരണ പരിപാടി ഉണ്ടെന്നാണ്. പക്ഷേ അവര്‍ അവര്‍ കര്‍ഷകര്‍ക്ക് സബ്സിഡി പണമായാണ് നല്‍കുന്നത്. സബ്സിഡി പണമായി നല്‍കുന്നത് WTO ചട്ടപ്രകാരം അനുവദനീയമാണ്. കാരണം അത് വിപണി വില സംവിധാനത്തെ ബാധിക്കുന്നില്ല. പണം നേരിട്ടു നല്‍കുന്നത് പിന്നീടുള്ള ഒരു ഘട്ടത്തില്‍  ഒരു വിലപേശല്‍ സാധ്യതയായി എന്‍ ഡി എക്ക് ഉപയോഗിക്കാവുന്നതാണ്. സബ്സിഡി നല്‍കുന്നതിന് പണം നേരിട്ടു നല്‍കുന്ന സംവിധാനം നടപ്പാക്കാനുള്ള തന്റെ പ്രതിബദ്ധത മോദി ആവര്‍ത്തിക്കുന്നതിന്റെ ഒരു കാരണം  ഇതായിരിക്കും.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍