അഴിമുഖം പ്രതിനിധി
ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിംഗിന്റെ കുടുംബം കള്ളപ്പണ ഇടപാടില്‍പ്പെട്ട വാര്‍ത്ത പടരാതിരിക്കാന്‍ പനാമ പേപ്പേഴ്സ് സംബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റു മാധ്യമങ്ങളില്‍ നിന്നും നീക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഇടപെടല്‍. ഇത് സംബന്ധിച്ച സേര്‍ച്ച് ടേമുകള്‍ വാര്‍ത്തകള്‍ എന്നിവ ചൈനയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ പനാമ പേപ്പേഴ്സ് എന്ന് ചൈനീസ് സേര്‍ച്ച് എഞ്ചിനുകളില്‍ പരതുന്നവര്‍ക്ക് ഇത് നിയമപരമായി വിലക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുക. ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട വാക്കുകള്‍ പനാമ ഡോക്യുമെന്റ്സ്, പനാമ ഓഫ്‌ഷോര്‍ എന്നിവയാണ്. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണു എന്നും സെന്‍സര്‍ ചെയ്ത കണ്ടന്റ് പരിശോധിക്കുന്ന ഫ്രീവീബോ എന്ന സൈറ്റ് വ്യക്തമാക്കി