UPDATES

സയന്‍സ്/ടെക്നോളജി

സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളെ ത്രില്ലടിപ്പിക്കാന്‍ ഷവോമി Mi4i ഇന്ത്യയിലേക്ക്

Avatar

ന്യൂ ടെക് /രഘു സക്കറിയാസ്

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ പ്രത്യേകതകളുമായി ഷവോമി എത്തുന്നു. ചൈനയിലെ ഐ ഫോണ്‍ എന്നറിയപ്പെടുന്ന ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi 4i ന്റെ ഇന്ത്യയിലേക്കുള്ള വരവ് മൊബൈല്‍ ഫോണ്‍ ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ മാത്രമായിരിക്കും ഇത് ഉപഭോക്താക്കളില്‍ എത്തുക. പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ ഫ്ലിപ്കാര്‍ട്ട്(http://www.flipkart.com/mi/mi4i?otracker=ch_vn_mobile_promowidget_banner_tab_2) വഴി തന്നെയാണ് പ്രധാനമായും ലഭിക്കുക. 

അഞ്ച് ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ ഐപിഎസ് (IPS) ഡിസ്‌പ്ലേ, 3120 mah ബാറ്ററി, 4G, ഡ്യുവല്‍ സിം എന്നിവയാണ് പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം, രണ്ടു ജിബി റാം(RAM), പതിനാറു ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, സ്‌നാപ് ഡ്രാഗണ്‍ 615 എന്ന രണ്ടാം തലമുറ ഒക്റ്റാകോര്‍ പ്രോസസ്സര്‍ എന്നീ പ്രത്യേകതകളും ഈ ബജറ്റ് സ്മാര്‍ട്ട്/ ഫോണില്‍ ഉണ്ടാവും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും നവീകരിച്ച പതിപ്പാണ് ലോലിപ്പോപ്പ്. കൂടുതല്‍ സമയം ബാറ്ററി ബാക്കപ്പ് നല്‍കുമെന്ന വാഗ്ദാനമാണ് ലോലിപ്പോപ്പ് നല്‍കുന്നത്. സ്‌നാപ് ഡ്രാഗണ്‍ 615 വേഗതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനൊപ്പം ബാറ്ററി ഉപഭോഗവും കുറയ്ക്കുന്നു. ബാറ്ററിയെപ്പറ്റി വേവലാതിപ്പെടാതെ ഓണ്‍ലൈന്‍ ത്രീഡി ഗെയിമുകള്‍ കളിക്കുകയുമാവം.

രണ്ടു 4G സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട് ഈ ഫോണിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഇതോടൊപ്പം 3.5 ഓഡിയോ ജാക്ക്, വോളിയം & പവര്‍ ബട്ടണുകള്‍ ഫോണിന്റെ പുറംഘടനയില്‍ ഭംഗിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

13 മെഗാ പിക്‌സല്‍ പിന്‍ കാമറയാണ് ഈ ഫോണിന്റെ മറ്റൊരു ആകര്‍ഷക ഘടകം. ഒപ്പം ഡ്യൂവല്‍ ടോണ്‍ ഫ്‌ളാഷ്, അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ മൈക്രോഫോണ്‍, മികച്ച സ്പീക്കര്‍, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ ഈ ഫോണിനെ മറ്റേതു സ്മാര്‍ട്ട് ഫോണിനോടും കിടപിടിക്കുന്നതാക്കുന്നു. അഞ്ച് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ വിഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കും മികച്ച അനുഭവമായിരിക്കും. എന്നാല്‍ എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് ഇല്ലാത്തത് ഈ മോഡലിന്റെ പ്രധാന പോരായ്മയായി പറയാമെങ്കിലും ഈ കുറവു പരിഹരിക്കുന്നതിനായി കമ്പനി 10.74 ജിബി യുഎസ്ബി ഒടിബി(OTB)സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരിക്കുന്ന സിനിമകളും, പാട്ടുകളും ഇതുവഴി ആസ്വദിക്കാം. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സണ്‍ ലൈറ്റ് ഡിസ്‌പ്ലേ എന്ന പുതിയ സവിശേഷത കമ്പനി ഈ മോഡലിലൂടെ അവതരിപ്പിക്കുന്നു. വെയിലത്തിറങ്ങുമ്പോള്‍ കൈപ്പടകൊണ്ടു മറച്ചുപിടിച്ചു സ്‌ക്രീന്‍ നോക്കി ശീലിച്ചവര്‍ക്ക് അതിനി മറക്കാം. സൂര്യപ്രകാശത്തില്‍ ഈ സ്മാര്‍ട് ഫോണ്‍ തനിയെ സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കൂട്ടി ഉപയോഗം സുഗമമാക്കുന്നു. എല്ലാ ആംഗിളില്‍ നിന്നും വ്യക്തമായ ദൃശ്യാനുഭവം ലഭിക്കുന്ന സ്‌ക്രീന്‍ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തങ്ങളായ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാവുന്നതാണ്. കറുപ്പിലും വെളുപ്പിലും മാറ്റ് ഫിനീഷും ലഭ്യമാണ്. 7.8 മില്ലി മീറ്റര്‍ കട്ടിയുള്ള ഈ ഫോണിനു 130 ഗ്രാം ഭാരമാണ് ഉണ്ടാവുക. ഫോണില്‍ നിന്ന് എടുത്തുമാറ്റാന്‍ പറ്റാത്ത തരാം 3120 mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

12,999 രൂപ വില വരുന്ന ഷവോമി  പ്രീ ബുക്കിംഗിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാവുന്നതാണ്.  സാധാരണക്കാരുടെ പോക്കറ്റില്‍ ഒതുങ്ങുന്നതാണ് എന്നതാണ് ഈ ഫോണിനെ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകം.  

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍