UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിയോമിയുടെ രഹസ്യം: ഈ ചൈനീസ് ഫോണിനെ കുറിച്ച് ഒരു മലയാളി ആരാധകന്‍ പറയുന്ന കഥ

Avatar

സിയോമി സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാനുള്ള ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ ഒഴുക്ക് അതിന്റെ പാരമ്യതയിലാണ്. ആയിരങ്ങളാണ് ഫ്ലിപ് കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത് ഈ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കൈയില്‍ വരുന്ന അസുലഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നത്. അപ്പിളിന്റെ ചൈനീസ് പതിപ്പ് എന്നാണ് സിയോമി അറിയപ്പെടുന്നത് തന്നെ. ആയിരക്കണക്കിന് ഫോണുകള്‍ വിറ്റഴിയാന്‍ നിമിഷങ്ങളെ എടുക്കുന്നുള്ളൂ. എത്ര പേരാണേന്നോ നിരശരായി മാറുന്നത്! തങ്ങള്‍ വിരല്‍ അമര്‍ത്തുന്നതിന് തൊട്ടുമുമ്പായി മറ്റൊരാള്‍ ഓണ്‍ലൈന്‍ സൈറ്റിന്റെ buy ബട്ടണ്‍ അമര്‍ത്തി കഴിഞ്ഞിരിക്കും. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഇങ്ങനെ പലരും പിന്തള്ളപ്പെട്ടുപോകുന്നത്. ഇവിടെ പറയാന്‍ പോകുന്നത് ഈ കൂട്ടത്തിലെ ഒരു ഭാഗ്യശാലിയുടെ കഥയാണ്. ശരിക്കും അയാളുടെ കൈവേഗം അതിശയിപ്പിക്കുന്നതാണ്. മൂന്ന് സിയോമി റെഡ്മി 1S ഫോണുകളാണ് അയാള്‍ ഓണ്‍ലൈന്‍ വഴി പര്‍ച്ചേസ് ചെയ്തിരിക്കുന്നത്. മൂന്നെണ്ണത്തില്‍ ഒരെണ്ണം ഭാര്യക്കു വേണ്ടിയും മറ്റൊരെണ്ണം സുഹൃത്തിനുവേണ്ടിയുമായിരുന്നു. ഈ നേട്ടത്തിന്റെ ഹൃദയം പിടയ്ക്കുന്ന സന്തോഷത്തിന്റെ കഥയാണിത്; അതും മലയാളി. അക്കാര്യങ്ങള്‍ അദ്ദേഹം അഴിമുഖവുമായി പങ്കുവയ്ക്കുന്നു. 

ഓണ്‍ലൈനിലെ ഇ-കോമേഴ്‌സ് സൈറ്റ് വഴി വെറും 13.9 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 60,000 റെഡ്മി 1S സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റുപോയതിനുശേഷമാണ്, ‘അടുത്താഴ്ച്ചയിലേക്ക് എന്തെങ്കിലും പുതുമ വേണ്ടേ’ എന്ന ചോദ്യം സിയോമിയുടെ ഒദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ വരുന്നത്. @MiIndiaOfficial വഴിയാണ് ട്വീറ്റ്. അതവരുടെ ഒരു ദിനചര്യയാണ്; അതോടൊപ്പം തങ്ങളുടെ ഭാഗ്യക്കേടില്‍ ഹൃദയം തകരാന്‍ തയാറായി നില്‍ക്കുന്ന ആയിരക്കണക്കിന് ആരാധകരെയും അവര്‍ പരിഗണിക്കുന്നുണ്ട്. 

ഇത് അഞ്ചാംഘട്ട വില്‍പ്പനയായിരുന്നു. മുന്‍പത്തെ അപേക്ഷിച്ച് കുറച്ചു ആശ്വാസ്യകരമായിരുന്നു ഇത്തവണ. നാലാംഘട്ടത്തില്‍ 5.2 സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു 60,000 റെഡ്മി1S ഫോണുകള്‍ വിറ്റഴിഞ്ഞത്. മൂന്നാം ഘട്ടത്തില്‍ 3.4 സെക്കന്‍ഡില്‍ സ്‌റ്റോക്ക് മുഴുവന്‍ കാലി. രണ്ടാം ഘട്ടത്തില്‍ 40,000 ഫോണുകള്‍ വില്‍ക്കാന്‍ എത്ര സമയം എടുത്തെന്നോ? വെറും 4.5 സെക്കന്‍ഡ്. ഒന്നാം ഘട്ടത്തില്‍ ഇത്രയയും തന്നെ ഫോണുകള്‍ വില്‍ക്കാന്‍ 4.2 സെക്കന്‍ഡ് മാത്രമെ എടുത്തിരുന്നുള്ളൂ!

ഞാനും എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നിലാണ്, രാജ്യത്തിന്റെ പലഭാഗത്തുള്ള ആയിരങ്ങളെപ്പോലെ. പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ട്. 5999 രൂപയ്ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ കിട്ടുകയാണ്!

ഫ്ലിപ് കാര്‍ട്  അടുത്ത 31.2 സെക്കന്‍ഡില്‍ അഞ്ചാംഘട്ട വില്‍പ്പനയ്‌ക്കെത്തുന്ന 240,000 റെഡ്മി 1S സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് അറിയിപ്പു തന്നു. ഒപ്പം സിയോമി ഫോണുകളെക്കുറിച്ചുള്ള വിശദീകരണവും. ഇത്രയും ഫോണുകള്‍ ഈ പറഞ്ഞ സമയത്തിനുള്ളില്‍ വില്‍ക്കപ്പെടുമ്പോള്‍ 144 കോടിരൂപയുടെ ബിസ്സിനസ്സാണ് നടക്കുന്നത്. ഇതിനെയല്ലേ നേട്ടം എന്നു പറയുന്നത്!

റെഡ്മി 1S, സിയോമി ഫോണുകളില്‍വച്ച് വിലകുറഞ്ഞ ഒന്നാണ്. ഇവരുടെ Mi3 ഫോണ്‍, 13,999 രൂപ വിലയുള്ളത്. നിമിഷങ്ങള്‍ക്കകമാണ് ആ ഫോണുകളും മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. കമ്പനി 10,000 ഫോണുകള്‍ വില്‍പ്പനയ്ക്ക വച്ചപ്പോള്‍ അതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം എത്രയെന്നോ? 100,000. സിയോമിയുടെ മഹത്വം ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്. സാംസങിനെ മറികടന്ന് ചൈനയിലെ ഏറ്റവും താരമൂല്യമുള്ള സ്മാര്‍ട്ട് ഫോണായി സിയോമി മാറിക്കഴിഞ്ഞു. ആപ്പിള്‍ ഫോണിനുള്ള പല ക്വാളിറ്റികളും റെഡ്മി1S-നുമുണ്ട്. ഒന്നറിയാമോ, സിയോമിയുടെ തലവന്റെ വസ്ത്രധാരണം പോലും സ്റ്റിവ് ജോബ്‌സിനെ അനുകരിച്ചാണ്. എന്തെങ്കിലുമൊക്കെയാകട്ടെ, ഈ ഫോണിന്റെ ആരാധകരാക്കി ഞങ്ങളെ മാറ്റാനുള്ള പ്രധാനകാരണം ഇതിന്റെ വില തന്നെയാണ്. സ്മാര്‍ട്ട് ഫോണിന്റെ എല്ലാ ഫീച്ചേഴ്‌സും ഉണ്ട്, എന്നാല്‍ വിലയോ തീരെ തുച്ഛവും.

റെഡ്മി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആയിരങ്ങളെപ്പോലെ ഞാനും ആഴ്ച്ചയില്‍ രണ്ടുദിവസം- തിങ്കളും ചൊവ്വയും- കമ്പ്യൂട്ടറിന് മുന്നില്‍ വരും. റെഡ്മി ബുക്ക് ചെയ്യാന്‍. പ്രത്യേകിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തല്‍സമയ വില്‍പ്പന നടക്കുന്നത്. ഭാഗ്യവാന്മാര്‍ ഈ കൂട്ടത്തില്‍ വളരെ കുറച്ചേ ഉണ്ടാകൂ.

 

കഴിഞ്ഞ മൂന്നാഴ്ച്ച, എനിക്ക് ഭാഗ്യവാരങ്ങളായിരുന്നു. മൂന്നു തവണയാണ് ഈ ജാക്‌പോട്ട് ബട്ടണ്‍ എനിക്ക് വിജയകരമായി അമര്‍ത്താന്‍ കഴിഞ്ഞത്. ഇതില്‍ ഒരെണ്ണം ഞാന്‍ എന്റെ ഭാര്യക്ക് വേണ്ടി വാങ്ങിയതാണ്. മറ്റു രണ്ടെണ്ണം എന്റെ സുഹൃത്തുക്കള്‍ക്കായിരുന്നു. അവരും എന്നെപ്പോലെ ഓണ്‍ലൈന്‍ പര്‍ച്ചേസിന് ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ, പരാജയപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അത് എന്നത്തേടി വന്നു. സെക്കന്‍റുകള്‍ക്കുളില്‍ ഫോണുകള്‍ തട്ടിപ്പിടിച്ചെടുക്കാന്‍ ഞാന്‍ വിരുതനാണെന്നാണ് അവര്‍ പറയുന്നത്.

റെഡ്മി 1ട ഒരു നല്ല ഫോണാണ്. ഇത് അതിശ്രേഷ്ഠവുമല്ല, എന്നാല്‍ ശരാശരിയുമല്ല. ഇതിന്റെ ടച്ച് ക്വാളിറ്റി, വേഗത, സോഫ്‌റ്റ്വെയര്‍, ക്യാമറ; എല്ലാം മികച്ചതു തന്നെ.

കഴിഞ്ഞകാലങ്ങളില്‍ ഞാന്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത് ആപ്പിള്‍, സാംസങ്, എച്ച്ടിസി, മോട്ടോ ജി, കാര്‍ബണ്‍ എന്നീ ഫോണുകളായിരുന്നു. ഇവയില്‍ ആപ്പിള്‍ തന്നെ ശ്രേഷ്ഠം. സാംസങ്, എച്ച്ടിസി, മോട്ടോ ജി, സിയോമി- ഇവയെല്ലാം മികച്ചത് എന്നു ഞാന്‍ പറയും. പക്ഷേ, കാര്‍ബണ്‍ ശരാശരിയാണ്. ഞാന്‍ ബ്രാന്‍ഡഡ് ഫോണുകളെ തമ്മിലാണ് താരതമ്യം ചെയ്തത് കേട്ടോ. മറ്റുഫോണുകളുടെ കാര്യം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നെപ്പോലെ, മുടക്കുന്ന പണത്തില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ സിയോമിയെക്കാള്‍ നല്ലൊരു ചോയ്‌സ് നിങ്ങള്‍ക്കു മുന്നിലില്ല.

 

സാധാരണ എന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് ഞാന്‍ ഇഷ്ടപ്പെടാറില്ല. ഫോണിന്റെ കാര്യത്തില്‍ പക്ഷേ ഞാന്‍ എിക്കറിയാവുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്താറുണ്ട്.

നിങ്ങള്‍ക്ക് റെഡ്മി 1S ഓണ്‍ലൈന്‍വഴി പര്‍ച്ചേസ് ചെയ്യണമെങ്കില്‍, അതിന് ചില തന്ത്രങ്ങളൊക്കെയുണ്ട്. ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, നിങ്ങള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനായി കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഒറ്റയ്ക്കായിരിക്കണം, ആരവം മുഴക്കാന്‍ കൂട്ടുക്കാരെ കൂട്ടരുത്- ഭാര്യയെ അവിടെയൊന്നും ചുറ്റിത്തിരിയാന്‍ അനുവദിക്കുകയേ അരുത്! ()- വേറൊന്നുംകൊണ്ടല്ല, നിങ്ങളുടെ ശ്രദ്ധ തെറ്റിപ്പോകും. ചെറിയൊരു അശ്രദ്ധ മതി നിങ്ങളെ നിര്‍ഭാഗ്യവാനാക്കി മാറ്റാന്‍. ഏകനായി, ശ്രദ്ധയോടെ നിങ്ങള്‍ ഈ ജോലി ചെയ്യണം. ഇതിനായി എത്രസമയം നിങ്ങള്‍ ഇതുവരെ കളഞ്ഞെന്ന് അറിയാമല്ലോ?

പിന്നെ, നല്ലൊരു നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. അത്യാവശ്യം, 2MBPS സ്പീഡ് എങ്കിലും കാണണം. വിന്‍ഡോസ്-8 , 7 അല്ലെങ്കില്‍ വിസ്തയോ, എന്തായാലും നല്ലൊരു കമ്പ്യൂട്ടര്‍ ആയിരിക്കണം. ഇനി നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഇല്ലെന്നാണോ, എങ്കില്‍ അടുത്ത പട്ടണത്തില്‍പ്പോയി മേല്‍സൂചിപ്പിച്ച നിലവാരമുള്ളൊരു കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവഴിക്കുക; പേടിക്കണ്ട ഇതൊരു നഷ്ടമൊന്നുമാകില്ല.

നമ്മള്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് തയ്യാറാകുന്നതിനു മുമ്പ് ചെയ്യേണ്ട ചില സംഗതികള്‍ കൂടിയുണ്ട്, ആവശ്യമില്ലാത്ത ഫയലുകളും ബ്രൗസിംഗ് ഹിസ്റ്ററിയും കുക്കികളുമെല്ലം അങ്ങ് ഡിലീറ്റ് ചെയ്‌തേക്കണം. കമ്പ്യൂട്ടറിന്റെ ക്ലോക്ക് കൃത്യമാണല്ലോ? അതില്‍ പിഴവ് വരുത്തരുത്.

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ കൃത്യമായി പിന്തുടരണം. ഒന്നിലെങ്കിലും തെറ്റുവരുത്തിയാല്‍, സിയോമി ഫോണിനുവേണ്ടിയുള്ള നിങ്ങളുടെ കാത്തിരിപ്പ് നീളും.

1) 2 മണിക്കാണ് വില്‍പ്പന ലൈവ് ആകുന്നത്. അതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ 1.50നേകിലും കംപ്യൂട്ടറിന് മുന്നില്‍ ഇരിപ്പുറപ്പിക്കുക. ശേഷം ഫ്ലിപ് കാര്‍ട്ടിന്റെ റെഡ്മി സെയില്‍ വിന്‍ഡോയില്‍ ലോഗിന്‍ ചെയ്യണം. 1.57 വരെയെങ്കിലും ഇടയ്ക്കിടയ്ക്ക് ഇത് റിഫ്രഷ് ചെയ്തുകൊണ്ടിരിക്കണം.

2) ഈ സമയത്ത് വേറെ വിന്‍ഡോകളോ, ടാബോ തുറക്കരുത്. മൗസ് കൃത്യമായി BUY ബട്ടണില്‍ ഉറപ്പിച്ചിരിക്കണം (ചാരക്കളര്‍ ബാനറിനു മുകളിലായാണ് BUY ബട്ടണ്‍).

3) ഓറഞ്ച് നിറത്തിലുള്ള BUY ബട്ടണ്‍ ഓട്ടോമാറ്റിക്ക് ആയി സ്‌ക്രീനില്‍ തെളിഞ്ഞുവന്നോളും. തുടര്‍ച്ചയായി റിഫ്രെഷ് ചെയ്യാനൊന്നും നില്‍ക്കണ്ടതില്ല.

4) സമയം 1.59 ആയാല്‍ പിന്നെ നിങ്ങളുടെ കണ്ണു ചിമ്മാന്‍ അനുവദിക്കരുത്. BUY ബട്ടണ്‍ സ്‌ക്രീനില്‍ തെളിയുന്ന സെക്കന്‍ഡില്‍ ക്ലിക്ക് ചെയ്‌തേക്കണം (ഒറ്റത്തവണമാത്രം). നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ ഉടന്‍ തന്നെ അഭിനന്ദനങ്ങള്‍ എന്നെഴുതിയ ഒരു മെസേജ് പ്രത്യക്ഷപ്പെടും. കുറച്ച് സമയം കൂടി ക്ഷമയോടെ ഫ്ലിപ് കാര്‍ട്ടിന് മുന്നില്‍ ഇരിക്കണം, നിങ്ങളുടെ ഐറ്റം കാര്‍ട്ടിലേക്ക് മാറ്റാന്‍ വേണ്ടിയാണിത്. കരാര്‍ ഉറപ്പിക്കുന്ന സമയം കൂടി പിന്നിട്ടാല്‍ നിങ്ങളുടെ ജോലി കഴിഞ്ഞു (കഴിഞ്ഞ ആഴ്ച്ച എനിക്കിത് സാധ്യമായത് 2.30- നാണ്).

5) ഇതാണ് റെഡ്മി ബുക്ക് ചെയ്യുന്ന ഓപ്പറേഷന്‍. ഇത് നടക്കുന്നത് തികച്ചും സ്വകാര്യമായിട്ടായിരിക്കണം; നിങ്ങള്‍ ഏറ്റവും സ്വകാര്യമായി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം പോലെ തന്നെ! 

ഒരു ടിപ്പ് ഉണ്ട്- സിയോമി ഹോങ്കോംഗില്‍ നിന്ന് ദീപാവലിയോടനുബന്ധിച്ചുള്ള കചവ്വടത്തിനായി ആയിരക്കണക്കിന് ഫോണുകള്‍ കൊണ്ടുവരാണ്‍ ഒരു വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. അടുത്ത വില്‍പ്പന ഒക്ടോബര്‍ 14- നാണ്. Mi3 ഫോണുകളുടെ സ്റ്റോക്കും ഈ ദീപാവലിക്കാലത്ത് എത്തുമെന്നാണ് പറയുന്നത്. 50,000-ത്തിനു മുകളില്‍ ഫോണുകള്‍ ഇത്തവണ എത്തും.

ഇതില്‍ എതെങ്കിലും ഒരു ചൈനീസ് ഫോണ്‍ വാങ്ങൂ, നിങ്ങളുടെ ക്യാബിനിലെ ഏകാന്തതയില്‍ നിന്ന് രക്ഷപ്പെട്ട് മനഃസുഖം കിട്ടുന്നതിനുള്ള ഒരു കാരണമായിരിക്കും അത്, ആരും ചുറ്റുമില്ലാതെ തന്നെ നിങ്ങള്‍ക്കതിന് സാധിക്കും. ഈ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയില്‍ നിങ്ങള്‍ ഒരു ഷോപ്പിംഗ് മാളില്‍പ്പോയി ഒരു ഫോണ്‍ വാങ്ങുന്നത് ഒരു പരിഹാസ്യമായ ഏര്‍പ്പാടായിട്ടുണ്ട്.

 

കഴിഞ്ഞ ആഴ്ച്ച, അതായാത് ഞാന്‍ രണ്ടാമത് റെഡ്മി 1S സ്വന്തമാക്കിയതിനു പിന്നാലെ, എന്റെ ക്യാബിനില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഓഫീസ് ഒരു ശവക്കുഴിപോലെ എനിക്ക് തോന്നി, മരണത്തിന്റെ നിശബ്ദത അവിടെയാകെ കെട്ടിനില്‍ക്കുന്നതുപോലെ. കുറച്ച് നിമിഷങ്ങള്‍ക്കു മുമ്പ് ഞങ്ങളെല്ലാവരും ഒരു സിയോമി ഫോണ്‍ എങ്ങിനെ സ്വന്തമാക്കാമെന്നതിനെക്കുറിച്ച് ഉത്സാഹപൂര്‍വം ചര്‍ച്ച ചെയ്തതാണ്. ആ ഓഫീസിലെ ഏതാണ്ടു മുഴവന്‍ ആളുകളും ഫ്ലിപ് കാര്‍ട്ട് സൈറ്റിനു മുന്നിലായിരുന്നു. എന്തു ചെയ്യാം ഭാഗ്യം എന്നെ മാത്രമെ തുണച്ചുള്ളൂ.

 

ഞാന്‍ ചുറ്റും നോക്കി, എങ്ങും നിശബ്ദതമാത്രം, എന്റെ സഹപ്രവര്‍ത്തകരുടെ മങ്ങിയ മുഖങ്ങള്‍. അതുകണ്ടപ്പോള്‍ ഞാന്‍ വീണ്ടും വിജയി ആയിരിക്കുന്നു എന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. പരാജയപ്പെട്ട എന്റെ സഹപ്രവര്‍ത്തര്‍ എങ്ങനെയായിരിക്കും എന്നോട് പ്രതികരിക്കുകയെന്ന് അറിയില്ലല്ലോ? സിയോമി ഫോണ്‍ കിട്ടാത്തവന്റെ അനുഭവം എന്താണന്ന് അറിഞ്ഞാലേ അവരുടെ പ്രതികരണം എങ്ങിനെയായിരിക്കുമെന്ന് അറിയാന്‍ കഴിയുകയുള്ളല്ലോ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍