UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാഹുവിന് പെണ്ണുങ്ങളെ വിശ്വാസം പോര

Avatar

ബ്രിയാന്‍ വൊമാക്
(ബ്ലൂംബര്‍ഗ് ന്യൂസ്)


യാഹൂവിലെ തൊഴിലാളികളില്‍ 40 ശതമാനത്തില്‍ കുറവാണ് സ്ത്രീകളെന്നും, അവരില്‍ ഭൂരിഭാഗവും താഴെത്തട്ടിലെ പണിക്കാരാണെന്നും സില്‍കോണ്‍ വാലിയില്‍ വൈവിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ യാഹൂ തന്നെ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

യാഹൂവിലെ 77% നേതൃപദവിയില്‍ ഉള്ളവരും വൈസ് പ്രസിഡണ്ട് മുതല്‍ മുകളിലുള്ളവര്‍ പുരുഷന്മാരാണ്. സാങ്കേതിക മികവ് വേണ്ട പദവികളില്‍ 15% മാത്രമാണു സ്ത്രീകള്‍. സാങ്കേതിക ജ്ഞാനത്തിന് പുറത്തുള്ള ജോലികളാണ് 52% പേര്‍. യു എസിലെ യാഹൂവിന്റെ ജോലിക്കാരില്‍ 90 ശതമാനവും വെള്ളക്കാരോ ഏഷ്യക്കാരോ ആണ്.

കാലിഫോര്‍ണിയ ആസ്ഥാനമായ ഈ കമ്പനി, ഒരു സ്ത്രീ സി ഇ ഒ നയിക്കുന്ന അപൂര്‍വ്വം കമ്പനികളില്‍ ഒന്നാണുതാനും. ഗൂഗിളിലും ലിങ്ക്ഡ്ഇന്നിലും നിന്നു സമാനമായ കണക്കുകള്‍ വന്നതിനെത്തുടര്‍ന്ന് ചില മിനുക്കാള്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങിയെന്നാണ് സി ഇ ഒ മരിസ്സ മേയര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വൈദഗ്ദ്ധ്യ കമ്പനികളില്‍ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ശുഷ്‌ക്കിച്ച പ്രാതിനിധ്യം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആപ്പിള്‍. ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികള്‍ക്ക് മേല്‍ തങ്ങളുടെ ബോര്‍ഡുകളില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടാന്‍ സമ്മര്‍ദ്ദമുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ജനപ്രിയതയെ കാശാക്കിമാറ്റാന്‍ ട്വിറ്റര്‍
ഗൂഗിളിന് പിന്നിലെ തലയാരുടേത്?
വാങ്ങി വാങ്ങി മുന്നേറാന്‍ ഫേസ്ബുക്കിനാവുമോ?
രാജ്യങ്ങളെക്കാള്‍ ശക്തമോ ഗൂഗിള്‍?
ഒരു പാവപ്പെട്ടവന്‍റെ സ്വപ്നത്തിന്‍റെ വില 1140000000000 രൂപ!

മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥയായ മയേറെ 2012ലാന് യാഹൂവിന്റെ തലപ്പത്ത് കൊണ്ടുവന്നത്. ഈ മാര്‍ച്ചിലെ കണക്കനുസരിച്ച് യാഹൂവില്‍ 12,400 ജോലിക്കാരുണ്ട്. ‘കഴിവുള്ളവരെ എല്ലാം അവരുടെ പശ്ചാത്തലം നോക്കാതെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയും , ഞങ്ങളുടെ ആളുകളുടെ പൂര്‍ണകഴിവുകള്‍ വിനിയോഗിക്കാന്‍ അവസരം നല്കുകയും ചെയ്യുക എന്നതാണു യാഹൂവിന്റെ പൊതുലക്ഷ്യം,’ എന്നാണ് യാഹൂവിന്റെ പ്രധാന വികസന ഉദ്യോഗസ്ഥന്‍ ജാക്കീ റെസെസ് എഴുതിയത്.

സ്ത്രീതൊഴിലാളികളുടെ കാര്യത്തില്‍ യാഹൂ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെക്കാള്‍ ഒരിത്തിരി മുമ്പിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഗൂഗിളില്‍ 30 ശതമാനമാണ് സ്ത്രീ തൊഴിലാളികള്‍. വംശീയ കുത്തകയുടെ അല്ലെങ്കില്‍ വേര്‍തിരിവിന്റെ കാര്യത്തില്‍ രണ്ടും ഏതാണ്ടൊരുപോലെ. അമേരിക്കയിലെ യാഹൂവിന്റെ തൊഴിലാളികളില്‍ 2 ശതമാനമാണ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍. ഹിസ്പാനിക്കുകള്‍ 4 ശതമാനവും.

സ്ത്രീകളേയും വംശീയ ന്യൂനപക്ഷങ്ങളെയുമൊക്കെ അരിച്ചുമാറ്റുന്ന തിരച്ചില്‍ യന്ത്രങ്ങളാണോ നമ്മള്‍ ഉപയോഗിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍