UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു; ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ല, ‘രാഷ്ട്രീയ സന്യാസം’ എന്ന് സിന്‍ഹ

പാറ്റ്‌നയില്‍ തന്റെ സംഘടനയായ രാഷ്ട്ര മഞ്ചിന്റെ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കളും ബിജെപിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി ശത്രുഘന്‍ സിന്‍ഹയും യോഗത്തില്‍ പങ്കെടുത്തു.

പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയാണ് തന്റെ തീരുമാനത്തിന് കാരണമെന്നും ഇനി കക്ഷി രാഷ്ട്രീയത്തിലേയ്ക്കില്ലെന്നും രാഷ്ട്രീയ സന്യാസത്തിലേയ്്ക്ക് തിരിയുകയാണ് എന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ന് ഞാന്‍ ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്. പാറ്റ്‌നയില്‍ തന്റെ സംഘടനയായ രാഷ്ട്ര മഞ്ചിന്റെ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കളും ബിജെപിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി ശത്രുഘന്‍ സിന്‍ഹയും യോഗത്തില്‍ പങ്കെടുത്തു.

2014 നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി അടക്കമുള്ളവരോടൊപ്പം യശ്വന്ത് സിന്‍ഹയേയും ഒതുക്കിയിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ത്തതാണ് ഈ പ്രകോപനമായത് എന്നാണ് കരുതുന്നത്. അതേ സമയം യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ മോദി മന്ത്രിസഭയില്‍ അംഗമാണ്. 1998 മുതല്‍ 2004 വരെ രണ്ട് വാജപേയ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. ധന, വിദേശകാര്യ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. കുറെ കാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുള്ള യശ്വന്ത് സിന്‍ഹ ബിജെപിക്ക് അനഭിമതനാണ്.

ബിജെപിയുടെ ഗുജറാത്ത് മോഹങ്ങളും മോദിയുടെ രണ്ടാം വട്ടവും കുളംതോണ്ടുമോ യശ്വന്ത് സിന്‍ഹ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍