UPDATES

പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം; ഉചിത സമയത്ത് തീരുമാനമെന്ന് യെച്ചൂരി

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായിയുമായി യാതൊരു വ്ക്തിവിരോധവുമില്ലെന്നും ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ യെച്ചൂരി വ്യക്തമാക്കി.

വി.എസ്. അച്യുതാനന്ദന്‍ തനിക്ക് ആശംസകള്‍ നേര്‍ന്നതില്‍ യാതൊരു തെറ്റുമില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വി.എസിന്റെ സംഭാവനകള്‍ ഇനിയും പാര്‍ട്ടിക്കു വേണം. രാഷ്ട്രീയം മാറുന്നതിനനുസരിച്ച് അടവുനയങ്ങളിലും മാറ്റം വരും. കോണ്‍ഗ്രസുമായി ചില കാര്യങ്ങളില്‍ സഹകരിക്കേണ്ടി വരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍