UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണത്തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ബിജെപിയെ വിജയിപ്പിക്കും: യെച്ചൂരി

അഴിമുഖം പ്രതിനിധി

യുഡിഎഫ് സര്‍ക്കാരിന് അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബിജെപിയെ നിയമസഭയിലെത്തിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് വിലപേശുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ബിജെപിയുടെ സഖ്യകക്ഷിയായി എത്തിയത് വോട്ടു വ്യാപാരികളായിട്ടാണ്. ഈ ഒത്തുകളി കേരളത്തിന് അത്യാപത്ത് വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും കോണ്‍ഗ്രസ്-ബിജെപി സഖ്യമുണ്ടെന്ന ആരോപണം സിപിഐഎം കൂടുതല്‍ ശക്തമാക്കുകയാണ്. വിവിധ നേതാക്കള്‍ ദിനംപ്രതി ഇതുസംബന്ധിച്ച പ്രസ്താവനകളുമായി രംഗത്തെത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍