UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസിന് വീഴ്ച പറ്റി; തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും യെച്ചൂരി

തെറ്റുകള്‍ പറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഉള്‍പ്പെടെ വീഴ്ച പറ്റിയാല്‍ ഏറ്റു പറയുന്നതില്‍ തെറ്റില്ലന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ പൊലീസിന് ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും യെച്ചൂരി പറഞ്ഞു. ബലിയാടുകളെ ഉണ്ടാക്കില്ല. തെറ്റുകള്‍ പറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഉള്‍പ്പെടെ വീഴ്ച പറ്റിയാല്‍ ഏറ്റു പറയുന്നതില്‍ തെറ്റില്ലന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പോകുന്നത്. സര്‍ക്കരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത് പാര്‍ട്ടിയുടെ ശൈലിയാണ്. ഈ നിരീക്ഷണവും പ്രവര്‍ത്തന അവലോകനവും തുടരുമെന്നും വ്യക്തമാക്കി .

ഇപി ജയരാജനെതിരായ ബന്ധു നിയമന വിവാദം അടുത്ത കേന്ദ്രകമ്മിറ്റി യോഗം പരിഗണിക്കും. ഇപിക്കെതിരായ സംഘടനാ നടപടി കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. അക്രമത്തിലൂടെ സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്ന് യെച്ചൂരി പറഞ്ഞു. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സിപിഎമ്മാണ്. ജനാധിപത്യമാര്‍ഗത്തിലൂടെ ബിജെപിയെ പരാജയപ്പെടുത്തുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍