UPDATES

തന്റെ പിന്തുണ വിഎസിന്റെ നിലപാടുകള്‍ക്ക്; സീതാറാം യെച്ചൂരി

അഴിമുഖം പ്രതിനിധി

വിഎസ് എന്ന വ്യക്തിയെയല്ല അദ്ദേഹത്തിന്റെ നിലപാടുകളെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഎസ് അച്യുതാനന്ദന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഎസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണ്. പരിഹരിക്കാത്തത് വീണ്ടും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനനുദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ ജനറല്‍ സെക്രട്ടറിയാകുന്നതിനെ പ്രകാശ് കാരാട്ടോ, കേരള ഘടകമോ എതിര്‍ത്തിട്ടില്ല. കാരാട്ട് തന്നെയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതെസമയം സെക്രട്ടറി തെരഞ്ഞെടുപ്പില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതായും യെച്ചൂരി സമ്മതിച്ചു. എന്നാല്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടല്ല മറിച്ച് വിമാനം വൈകുന്നതുകൊണ്ടാണ് വിഎസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ തിരികെ എത്തിയതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍