UPDATES

യെമനിലെ സന വിമാനത്താവളത്തിൽ ഇന്ത്യൻ വിമാനങ്ങൾക്കിറങ്ങാൻ അനുമതി

അഴിമുഖം പ്രതിനിധി

യുദ്ധം രൂക്ഷമായ യമനിലെ സന അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ ഇന്ത്യക്ക് അനുമതി ലഭിച്ചു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഇന്ത്യക്കാർ സന വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

രണ്ട് വിമാനങ്ങള്‍ രണ്ട് തവണവീതമാണ് സര്‍വീസ് നടത്തുക. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നിയോഗിച്ചിട്ടുള്ള രണ്ടു എയര്‍ ഇന്ത്യ വിമാനങ്ങളും ഇപ്പോള്‍ ജിബൂട്ടിയിലെ അമ്പൗലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണുള്ളത്. രണ്ട് തവണയായി 750 പേരെ സനയില്‍ നിന്നും ജിബൂട്ടിയിലെത്തിക്കുമെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

ഏദന്‍ തുറമുഖത്തേക്ക് അടുത്ത ദിവസം ഇന്ത്യന്‍ കപ്പലുകള്‍ എത്തും. ഏദനിലെ അല്‍ മിക്കി, മന്‍സാര ഹോസ്പിറ്റലില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയും പെട്ടെന്ന് സനയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നോര്‍ക്ക അറിയിച്ചിട്ടുണ്ട്. 

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍