UPDATES

യെമനിലെ രക്ഷാപ്രവര്‍ത്തനം ഇന്ത്യ അവസാനിപ്പിക്കുന്നു

യെമനിലെ രക്ഷാപ്രവര്‍ത്തനം ഇന്ത്യ അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇനി ഒരു ദിവസത്തേക്ക് കൂടിയേ ഉണ്ടാവു എന്ന്  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. 4640 ഇന്ത്യക്കാരും 41 രാജ്യങ്ങളിലെ 960 പൌരന്മാരെയും യെമനില്‍ നിന്നും രക്ഷിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 

ദൌത്യത്തിന് ശേഷം തിരികയെത്തിയ ജനറല്‍ വികെ.സിംഗിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. രാജ്യത്തിന്‍റെ സംയുക്ത സേനാദൌത്യം ഇതോടെ വിജയകരമായി പര്യവസാനിച്ചു. ഇനിയും യെമനില്‍ ഉള്ളവരെ പാസ്പോര്‍ട്ട്‌ ഇല്ലെങ്കിലും രാജ്യത്തെത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍