UPDATES

വൈറല്‍

പൊളിഞ്ഞ പരിപാടിയെ അല്ലെങ്കില്‍ മണ്ടന്‍ നയത്തെ ന്യായീകരിക്കുന്നതെങ്ങനെ ?

ആയിരക്കണക്കിന് പൗണ്ട് വരുന്ന പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതിനെ ന്യായീകരിക്കുകയാണ് ഒരു ഉദ്യോഗസ്ഥന്‍.

കള്ളപ്പണവും ഭീകരവാദവും തുടച്ചുനീക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കല്‍ നടപടിയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും പറഞ്ഞിരുന്നത്. പിന്നീട് കള്ളപ്പണത്തെ കുറിച്ച് അധികം കേള്‍ക്കാതായി. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ചായി (കാഷ്‌ലെസ് എക്കോണമി) സംസാരം. നോട്ട് അസാധുവാക്കല്‍ നടപടി ശരിയാണെന്ന് വാദിക്കുന്നതിന്‌റെ ഭാഗമായി ഇങ്ങനെ എല്ലാ തന്ത്രങ്ങളും സര്‍ക്കാര്‍ പയറ്റി.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാന്‍ 50 ദിവസമാണ് പ്രധാനമന്ത്രി ചോദിച്ചത്. സമയപരിധി അവസാനിക്കാന്‍ ഇനി ആറ് ദിവസം മാത്രം ബാക്കി. പ്രതിസന്ധി അങ്ങനെ തന്നെ നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് ആക്ഷേപഹാസ്യ ടെലിവിഷന്‍ പരിപാടിയായ യെസ് മിനിസ്റ്റര്‍, പ്രധാനമന്ത്രി മോദിയുടെ സഹായത്തിനെത്തുകയാണ്. ഒരു പൊളിഞ്ഞ പരിപാടിയെ അല്ലെങ്കില്‍ ബുദ്ധിശൂന്യമായ ഒരു നയത്തെ എങ്ങനെ ന്യായീകരിക്കാം എന്നാണ് യെസ് മിനിസ്റ്റര്‍ പറഞ്ഞു തരുന്നത്. നേരത്തെ ഡീ മണിറ്റൈസേഷനുമായി ബന്ധപ്പെട്ട പരിപാടിയുമായി യസ് പ്രൈം മിനിസ്റ്റര്‍ രംഗത്തെത്തിയിരുന്നു. നോട്ട് പിന്‍വലിക്കല്‍ നടപടിയെ പ്റ്റിയുള്ള ജനങ്ങളുടെ അഭിപ്രായമറിയാന്‍ എതിരഭിപ്രായം രേഖപ്പെടുത്താന്‍ ഓപ്ഷനില്ലാത്ത ആപ്പാണ് പ്രധാനമന്ത്രിയുടെ പേരില്‍ വന്നത് ഇതിനെ പരിഹസിച്ചായിരുന്നു ആദ്യ പരിപാടി.

ഒരു റൂഫ് ഗാഡനാണ് രംഗം. ആയിരക്കണക്കിന് പൗണ്ട് വരുന്ന പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതിനെ ന്യായീകരിക്കുകയാണ് ഒരു ഉദ്യോഗസ്ഥന്‍. ഒരു കമ്മിറിയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. ഇത് വലിയ പ്രതിസന്ധിയും ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. ഗവണ്‍മെന്‌റ് നയത്തിന്‌റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണ്. അത് നടപ്പാക്കുന്നതിന്‌റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കും. ഭരണനയവും നയം നടപ്പാക്കുന്നതും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവാനിടയുണ്ട്. നയം നടപ്പാക്കുന്നതും നയത്തിന്‌റെ നടപ്പാക്കലും തമ്മില്‍ കണ്‍ഫ്യൂഷനാവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. കമ്മിറ്റി ആകെ പകച്ചു പോകുന്നു. അന്തംവിട്ട് ഇരിക്കുന്നു. ഇത്തരം വാചകമടി വേണ്ടെന്ന് ഉദ്യോഗസ്ഥനോട് പറയുന്നു. എല്ലാത്തിനുമുള്ള ഉദ്യോഗസ്ഥന്‌റെ രക്ഷപ്പെടല്‍ മറുപടിയാണ് പൊളിച്ചത്. ഗവണ്‍മെന്‌റ് നയത്തെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് കഴിയില്ല എന്നാണ് ഉദ്യോഗസ്ഥന്‌റെ മറുപടി.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍