UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പരിഷ്‌കരണത്തിലൂടെ ബാങ്കുകള്‍ 5 ലക്ഷം കോടിയുടെ അഴിമതി നടത്തി: ബാബ രാംദേവ്

പണത്തിന്റെ വിതരണത്തിലല്ല പ്രശ്‌നം. പണം അഴിമതിക്കാരുടെ കൈകളിലേക്കാണ് ഒഴുക്കുന്നു എന്നതാണു പ്രശ്‌നം

കേന്ദ്രസര്‍ക്കാര്‍ നടപാക്കിയ നോട്ടു പരിഷ്‌കരണത്തിലൂടെ ബാങ്കുകള്‍ 5 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന് യോഗാ ഗുരു ബാബ രാംദേവ്. ‘ബാങ്കുകള്‍ കോടികളുടെ അഴിമതിയാണ് സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലും തുടര്‍ നടപടികളിലൂടെയും സമ്പാദിച്ചത്. ബാങ്കുകളുടെ അഴിമതി പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അഴിമതിക്കാരായ ബാങ്കുകാരുടെ കൈകളിലാണു മോദി. പണത്തിന്റെ വിതരണത്തിലല്ല പ്രശ്‌നം. പണം അഴിമതിക്കാരുടെ കൈകളിലേക്കാണ് ഒഴുക്കുന്നു എന്നതാണു പ്രശ്‌നം. കൂടുതല്‍ കാര്യക്ഷമമായി നോട്ടു പരിഷ്‌കരണം നടത്താനാകുമായിരുന്നു’ എന്നുമാണ് രാംദേവ് പറയുന്നത്.

നോട്ടു പരിഷ്‌കരണ നടപടിയെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളാണെന്നും കള്ളപ്പണമാണു ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതെന്നും കഴിഞ്ഞ ദിവസം രാംദേവ് പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍